- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃണമൂലിലേക്ക് മടങ്ങിപോകുമെന്ന അഭ്യൂഹങ്ങൾ തള്ളി മുകുൾ റോയ്; ബംഗാളിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ പോരാട്ടം തുടരുമെന്ന് പ്രതികരണം
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങുകയാണെന്ന അഭ്യൂഹങ്ങൾ തള്ളി ബിജെപി നേതാവ് മുകുൾ റോയ്. വെള്ളിയാഴ്ച ബിജെപിയുടെ സുപ്രധാന നിയമസഭാ സാമാജിക യോഗത്തിൽ മുകുൾ റോയ് പങ്കെടുക്കാത്തതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ പരന്നത്. ഇതേ തുടർന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
പശ്ചിമ ബംഗാളിൽ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി ബിജെപിയുടെ ഒരു 'സൈനികനായി' തന്റെ പോരാട്ടം തുടരുമെന്ന് മുകുൾ റോയ് അഭ്യൂഹങ്ങൾക്ക് മറുപടി നൽകി.
'നമ്മുടെ സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി ബിജെപിയുടെ സൈനികനെന്ന നിലയിൽ എന്റെ പോരാട്ടം തുടരും. കെട്ടുകഥകളും ഊഹാപോഹങ്ങളും അവസാനിപ്പിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. എന്റെ രാഷ്ട്രീയ പാതയിൽ ഞാൻ ദൃഢ നിശ്ചയത്തിലാണ്' മുകുൾ റോയ് ട്വീറ്റ് ചെയ്തു.
ന്യൂസ് ഡെസ്ക്
Next Story