- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലിമുരുകനു ശേഷം മോഹൻലാൽ- ടോമിച്ചൻ മുളകുപാടം കൂട്ടുകെട്ട് വീണ്ടുമെത്തുന്നു; അരുൺ ഗോപിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാൻ നിർമ്മാതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
'പുലിമുരുകൻ' എന്ന മലയാളത്തിന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റിന് ശേഷം മോഹൻലാലും ടോമിച്ചൻ മുളകുപാടവും ഒന്നിക്കുന്നു. മലയാളത്തിന്റെ ആദ്യ നൂറുകോടി ക്ലബ്ബിലെത്തിയ ചിത്രം റിലീസായി രണ്ട് വർഷം പിന്നിടുമ്പോഴാണ് മുളകുപാടവുമായി മോഹൻലാൽ പുതിയ ചിത്രത്തിൽ കൈകോർക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം തന്നെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. ദിലീപ് ചിത്രമായ രാമലീലയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അരുൺ ഗോപിയാണ് സംവിധാനം. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രമാണ് അരുൺ ഗോപിയുടെ പുതിയ ചിത്രം. ചിത്രത്തിൽ പ്രണവ് മോഹൻലാലാണ് നായകൻ. ഇതിന് ശേഷമാണ് മോഹൻലാലുമായുള്ള പുതിയ ചിത്രം ആരംഭിക്കുക. ചിത്രത്തിന്റേതായ മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാൻ പറഞ്ഞുകൊണ്ടാണ് ടോമിച്ചൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. അതേ സമയം മോഹൻലാലിന്റെ ഒടിയൻ അടുത്താഴ്ച പുറത്തിറങ്ങാനിരിക്കെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.
'പുലിമുരുകൻ' എന്ന മലയാളത്തിന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റിന് ശേഷം മോഹൻലാലും ടോമിച്ചൻ മുളകുപാടവും ഒന്നിക്കുന്നു. മലയാളത്തിന്റെ ആദ്യ നൂറുകോടി ക്ലബ്ബിലെത്തിയ ചിത്രം റിലീസായി രണ്ട് വർഷം പിന്നിടുമ്പോഴാണ് മുളകുപാടവുമായി മോഹൻലാൽ പുതിയ ചിത്രത്തിൽ കൈകോർക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം തന്നെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.
ദിലീപ് ചിത്രമായ രാമലീലയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അരുൺ ഗോപിയാണ് സംവിധാനം. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രമാണ് അരുൺ ഗോപിയുടെ പുതിയ ചിത്രം. ചിത്രത്തിൽ പ്രണവ് മോഹൻലാലാണ് നായകൻ.
ഇതിന് ശേഷമാണ് മോഹൻലാലുമായുള്ള പുതിയ ചിത്രം ആരംഭിക്കുക. ചിത്രത്തിന്റേതായ മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാൻ പറഞ്ഞുകൊണ്ടാണ് ടോമിച്ചൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. അതേ സമയം മോഹൻലാലിന്റെ ഒടിയൻ അടുത്താഴ്ച പുറത്തിറങ്ങാനിരിക്കെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.