- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം എത്തിയാൽ ഇടുക്കി ഡാമിൽ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ; നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറക്കും; മുല്ലപ്പെരിയാറിൽ നിന്നും പുറത്തേക്ക് ഒഴുകുന്നത് അപകടമുണ്ടാക്കാത്ത വിധമുള്ള വെള്ളം മാത്രം; 2018ലെ മഹാപ്രളയത്തിന് ശേഷം വീണ്ടും മുല്ലപ്പെരിയാർ തുറന്നു
കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് അണക്കെട്ട് തുറന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വർധിച്ച് 138 അടി പിന്നിട്ടതോടെയാണ് തമിഴ്‌നാട് രണ്ട് ഷട്ടറുകൾ തുറന്നത്. മഴ ശക്തമായാൽ ഇടുക്കി അണക്കെട്ടും വെള്ളിയാഴ്ച വൈകീട്ടോടെ തുറക്കാനാണ് സാധ്യത. ഇവിടെ റെഡ് അലർട്ടും പ്രഖ്യാപിച്ചു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടി എത്തിയതോടെയാണ് റെഡ് അലർട്ട് നൽകിയത്. മുല്ലപ്പെരിയാർ തുറക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. രണ്ടായിരത്തിലേറെ കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. രണ്ട് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. റെവന്യൂമന്ത്രി കെ. രാജൻ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ 3, 4 സ്പിൽവേ ഷട്ടറുകൾ 35 സെന്റമീറ്റർ വീതമാണ് ഉയർത്തിയത്. രണ്ടു ഷട്ടറുകളിൽ നിന്നായി സെക്കൻഡിൽ 267 ഘനയടി വെള്ളം വീതം 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയാണ്. ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം.
2108-ൽ അവസാനമായി മുല്ലപ്പെരിയാർ അണക്കെട്ടു തുറന്നപ്പോൾ തീരങ്ങളെ ജലം മൂടിയിരുന്നു. അന്നു മുന്നറിയിപ്പു പോലുമില്ലാതെ സ്പിൽവേകൾ തുറന്നതുമൂലമുണ്ടായ അപ്രതീക്ഷിത ദുരന്തം കണക്കിലെടുത്താണ് ഇത്തവണ ഇടപെടലുകൾ. ചെറിയ തോതിൽ ജലം ഒഴുക്കി വിടുകയാണ് തമിഴ്‌നാട്. 139.5 അടി വരെ ജലനിരപ്പ് നിർത്താൻ സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. എന്നിട്ടും 138 അടിയാകുമ്പോൾ തന്നെ കേരളത്തിന്റെ ആശങ്ക മനസ്സിലാക്കി തമിഴ്‌നാട് ഇടപെട്ടു.
ഏലപ്പാറ പഞ്ചായത്തിൽ പെരിയാറിന്റെ തീരത്തു താമസിക്കുന്ന 73- കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. ഹെലിബറിയ വള്ളക്കടവിലാണ് കുടുംബങ്ങളെ മാറ്റിയത്. 73-ൽ അഞ്ചു കുടുംബങ്ങളെ അടിയന്തര സുരക്ഷിത സ്ഥാനത്തേക്കും ബാക്കിയുള്ളവരെ ബന്ധു വീടുകളിലേക്കുമാണ് മാറ്റിയത്. പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാനുള്ള ദുരിതാശ്വാസ ക്യാമ്പുകൾ വ്യാഴാഴ്ച രാവിലെ തുറന്നു. പീരുമേട്, ഇടുക്കി, ഉടുമ്പൻചോല താലൂക്കുകളിലെ ഏഴു വില്ലേജുകളിലായി 20 ക്യാമ്പുകളാണ് തുറന്നത്.
നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയാണ്. ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം. 2018ലെ മഹാപ്രളയത്തിനുശേഷം ആദ്യമായാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ.രാജനും തേക്കടിയിൽനിന്നു ബോട്ടിൽ മുല്ലപ്പെരിയാറിലെത്തിയിരുന്നു. കേരളം സുസജ്ജമെന്നും മുല്ലപ്പെരിയാർ തുറക്കുന്നതിൽ ആശങ്ക വേണ്ടെന്നും ഇരുവരും അറിയിച്ചു. മുല്ലപ്പെരിയാർ തുറന്നാലും പെരിയാറിൽ ഏകദേശം 60 സെന്റിമീറ്ററിൽ താഴെ മാത്രമേ ജലനിരപ്പ് ഉയരൂ. അണക്കെട്ട് തുറന്നാൽ ആദ്യം വെള്ളമെത്തുന്ന ജനവാസമേഖലയായ വള്ളക്കടവിലാണ്. തുടർന്ന് വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ വഴി ഇടുക്കി ഡാമിൽ എത്തും.
മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം എത്തിയാൽ ഇടുക്കി ഡാമിൽ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ, നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറന്നേക്കും. ഇടുക്കിയിൽ ഇന്നലെ രാത്രി 8നു ജലനിരപ്പ് 2398.30 അടിയാണ് (സമുദ്രനിരപ്പിൽനിന്ന്). ഇന്ന് വൈകിട്ട് നാലിനോ നാളെ രാവിലെയോ ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ വീണ്ടും തുറന്നേക്കും.
മറുനാടന് മലയാളി ബ്യൂറോ