ഇടുക്കി;മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഇന്നലെ രാത്രിയും മുന്നറിയിപ്പില്ലാതെ തുറന്നെന്നും തങ്ങളുടെ ജീവന് വിലകൽപ്പിക്കാത്ത സമീപനമാണ് കേരള -തമിഴ്‌നാട് സർക്കാരുകളുടെ ഭാഗത്തുനിന്നും അടക്കടി ഉണ്ടാവുന്നതെന്നും പെരിയാർ തീരദേശവാസികൾ.

വെള്ളപ്പൊക്കം ഭീഷിണിയെത്തുടർന്ന് നിരവധി കുടുംബങ്ങൾ രാത്രികാലങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറേണ്ടിവരുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും കഴിഞ്ഞ രണ്ടാഴ്ചക്കാലത്തോളമായി നേരിടുന്നത് സമാനതകളില്ലാത്ത ദുരിതമാണെന്നും ഇവർ പറയുന്നു. കേരള -തമിഴ്‌നാട് സർക്കാരുകകൾ അറിഞ്ഞാണ് വെള്ളം തുറന്നുവിടുന്നതെന്നാണ് മനസ്സിലാക്കുന്നതെന്നും ഇന്നലെയും നിരവധി കുടുംബങ്ങൾ മാറിതാമസിക്കേണ്ട സാഹചര്യം ഉണ്ടായെന്നും ഇവർ വിശദമാക്കി.

ഇന്നലെ വൈകിട്ട് 6.30 തോടെ ഡാമിന്റെ നിന്നും കനത്തതോതിൽ വെള്ളം തുറന്നുവിട്ടെന്നും ഇതെത്തുടർന്ന് വീടുകളുടെ മുറ്റം വരെ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായെന്നും നിരവധി വീടുകളിലെ താമസക്കാർ മാറി താമസിയിക്കേണ്ട സാഹചര്യം നേരിട്ടെന്നും പ്രദേശവാസി സൗമർ പറഞ്ഞു.

രാത്രികാലങ്ങളിലിൽ വെള്ളം എത്തുന്നത് അറിയുന്നതുപോലും വൈകിയാണ്. മുന്നറിയിപ്പ് തരാൻ ഫയർഫോഴ്സോ പൊലീസിസോ എത്തുന്നതും പേരിനുമാത്രമാണ്. പൊലീസ് ജീപ്പ് ഹോൺ മുഴക്കിയാണ് നാട്ടുകാർക്ക് അപായ സൂചന നൽകുന്നത്. രണ്ടാഴ്ചക്കാലമായി ഈ ദുരിതം തുടരുന്നു.

രാത്രിയാവുമ്പോൾ രോഗികളെും കുട്ടികളെയും പ്രായമായവരെയും കൊണ്ട് വീട്ടുകാർ രക്ഷാസ്ഥാനം തേടി ഓട്ടപ്പാച്ചിലിലാണ്.ഇവിയെഉള്ളവരും മനുഷ്യരല്ലെ.ഞങ്ങളുടെ ജീവന് യാതൊരുവിലയും കൽപ്പിക്കാത്ത രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.സൗമർ കൂട്ടിച്ചേർത്തു.