- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ ഡാം സുരക്ഷതിപ്പെടുത്താൻ പുതിയ ടണൽ നിർമ്മിച്ച് ജല നിരപ്പ് നിയന്ത്രിക്കാമെന്ന വാദത്തിൽ കഴമ്പില്ലെന്ന് ഡോ ജോ ജോസഫ്; ഈ പദ്ധതി പ്രായോഗികമല്ലെന്നും വിശദീകരണം
മുല്ലപ്പെരിയാർ ഡാം സുരക്ഷതിപ്പെടുത്താൻ പുതിയ ടണൽ നിർമ്മിച്ച് ജല നിരപ്പ് നിയന്ത്രിക്കാമെന്ന വാദത്തിൽ കഴമ്പില്ലെന്ന് ഡോ ജോ ജോസഫ്; ഈ പദ്ധതി പ്രായോഗികമല്ലെന്നും വിശദീകരണം
കോതമംഗലം; മുല്ലപ്പെരിയാർ ഡാം സുരക്ഷതിപ്പെടുത്താൻ പുതിയ ടണൽ നിർമ്മിച്ച് ജല നിരപ്പ് നിയന്ത്രിക്കാമെന്ന വാദത്തിൽ കഴമ്പില്ലന്ന് ഡോ.ജോ ജോസഫ്.താൻ ഈ വിഷയത്തിൽ നിരവധി സാങ്കേതിക വിദഗ്ധരെ കണ്ട് സാധ്യതകൾ ആരാഞ്ഞെന്നും ഇത് പ്രായോഗിമല്ലന്നാണ് അവരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
രേഖാചിത്രങ്ങൾ സഹിതം ,കാര്യ-കാരണങ്ങൾ വിശദമാക്കിയാണ് ഈ വിഷയത്തിൽ ഡോ .ജോ ജോസഫ് മറുനാടനോട് പ്രതികരിച്ചത്.പുതിയ ടണൽ എന്ന ആശയം സാധ്യമാവുമോ എന്ന കാര്യം വിദഗ്ദ്ധർ ഉൾപ്പെടുന്ന സമിതി പരിശോധിക്കണമെന്ന് ഇ ശ്രീധരൻ അടക്കുള്ള പ്രമുഖർ അഭിപ്രായപ്പെട്ട് സാഹചര്യത്തിലാണ് താൻ ഈ വിഷയത്തിൽ ആഴത്തിൽ പഠനം നടത്തിയതെന്നും ഡോ .ജോ ജോസഫ് പറയുന്നു.
നിലവിൽ ഡാമിൽ ടണൽ സ്ഥാപിച്ചിട്ടുള്ളത് ജലാശയം സ്ഥിതിചെയ്യുന്ന തേക്കടി ഭാഗത്തേയ്ക്കാണ്.ഇതിന് താഴെയായി മറ്റൊരു ടണൽ നിർമ്മിക്കാമെന്നും ഇതുവഴി കൂടുതൽ വെള്ളം ഒഴുക്കിക്കളഞ്ഞ് ,ജലനിരപ്പ് താഴ്‌ത്താമെന്നുമാണ് നിർദ്ദേശം ഉയരുന്നത്.ജലാശയത്തിന്റെ അടിത്തട്ട് ഒരു ഫുട്ബോൾ ഗ്രൗണ്ട് പോലെയാണ് കിടക്കുന്നതെങ്കിൽ ഈ വാദത്തിന് പ്രസക്തിയുണ്ട്.
എന്നാൽ തേക്കടി ജലാശയത്തിന്റെ അടിത്തട്ട് കുന്നും കുഴികളും നിറഞ്ഞതാണ്.ഇക്കാരണത്താൽ തന്നെ വെള്ളം ഒരു പരിധിവിട്ട് താഴ്്ന്നാൽ ഒഴുകിപ്പോകണമെന്നില്ല.ഇതുകൊണ്ട് തന്നെ പുതിയ ടണൽ നിർമ്മിച്ച് ഡാം സുരക്ഷിതപ്പെടുത്താമെന്ന വാദം ഗുണകരമില്ല എന്നാണ് തന്റെ വിശ്വാസം.ഡോ .ജോ ജോസഫ് കൂട്ടിച്ചേർത്തു.
കളമശേരി മെഡിക്കൽ കോളേജിൽ അസി.പ്രൊഫസറായിരുന്ന ജോ ജോസഫ് ജോലി രാജിവച്ചിരുന്നു.മുല്ലപ്പെരിയാർ കേസിൽ സജീവ ഇടപെടൽ നടത്തിവരുന്ന ഡോ. ജോ ജോസഫ് സുപ്രീംകോടതിയിൽ നിന്നും അടുത്തിടെ കേരളത്തിന് അനുകൂലമായ വിധി നേടിയെടുത്തിരുന്നു.
(മെയ്ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01052022) അപ്ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)
മറുനാടന് മലയാളി ലേഖകന്.