- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തുടക്കം മുതൽ പച്ചക്കള്ളം മാത്രമാണ് മുഖ്യമന്ത്രിയും സർക്കാരും പറയുന്നത്; ധാരണപത്രം റദ്ദാക്കാതെ സർക്കാർ വഞ്ചിച്ചുവെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: ആഴടക്കടൽ മൽസ്യബന്ധനത്തിൽ അമേരിക്കൻ കമ്പനി ഇഎംസിസിയുമായുള്ള ധാരണപത്രം റദ്ദാക്കി ഉത്തരവിറക്കാതെ മത്സ്യത്തൊഴിലാളികളെയും കേരളീയ പൊതുസമൂഹത്തെയും മുഖ്യമന്ത്രി വഞ്ചിച്ചെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തുടക്കം മുതൽ പച്ചക്കള്ളം മാത്രമാണ് മുഖ്യമന്ത്രിയും സർക്കാരും പറയുന്നത്.കേരളത്തിലെ ജനങ്ങളെ ഇരുട്ടിൽ നിർത്തി സർക്കാർ നടപ്പാക്കാൻ നോക്കിയ ഒട്ടും സുതാര്യമല്ലാത്ത പദ്ധതിയാണ് ആഴക്കടൽ മത്സ്യബന്ധന കരാർ.പ്രതിപക്ഷം അത് തെളിവുകളോടെ പിടികൂടിയപ്പോൾ ജനങ്ങളെ വിഡ്ഡികളാക്കി തടിയൂരാനാണ് സർക്കാർ ശ്രമം.മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അറിവോടെ ധാരണപത്രം ഒപ്പുവെച്ച ശേഷം ഉദ്യോഗസ്ഥരുടെ തലയിൽ കുറ്റംകെട്ടിവച്ച് കൈകഴുകാനാണ് സർക്കാർ ശ്രമിച്ചത്.ഫിഷറീസ് നയത്തിന് വിരുദ്ധമായ ഒരു കരാറാണ് മുഖ്യമന്ത്രിയുടെ അറിവോടെ രഹസ്യമായി നടപ്പാക്കാൻ ശ്രമിക്കുന്നത്.
ഫെബ്രുവരി 2020 ൽ ഇഎംസിസിയും കെഎസ് ഐഡിസിയുമായി ഒപ്പിട്ട ധാരണപത്രം വ്യവസായമന്ത്രിയുടെ നിർദേശ പ്രകാരം റദ്ദാക്കിയെന്നായിരുന്നു സർക്കാർ വാദം. എന്നാൽ വിവാദത്തിൽ നിന്നും തടിയൂരാനാണ് ധാരണപത്രം റദ്ദാക്കിയെന്ന നട്ടാൽ കുരുക്കാത്ത നുണ സർക്കാർ പറഞ്ഞത്. ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെ രംഗത്ത് വന്ന കൊല്ലം അതിരൂപതയെ പോലും വിമർശിച്ച് സർക്കാരാണ് ധാരണപത്രം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കാതെ ഒളിച്ചുകളി നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.