- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് സിപിഎം വിരുദ്ധച്ചേരിയിൽ നിൽക്കുന്നവരെ വർഗീയ ശക്തികളായി ചിത്രീകരിക്കുകയും സിപിഎമ്മുമായി സഹകരിച്ചാൽ അവരെ മഹത്വവത്കരിക്കുകയും ചെയുന്ന കപട രാഷ്ട്രീയവാദം; പരാജയ ഭീതിയാൽ മുഖ്യമന്ത്രി വർഗീയതയെ കൂട്ടുപിടിക്കുന്നുവെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെയും പോസ്റ്ററുകളിൽ പോലും മുഖം കാണിക്കാതെയും ജനങ്ങളിൽ നിന്നും പലായനം ചെയ്ത മുഖ്യമന്ത്രി വികസന നേട്ടങ്ങളെ കുറിച്ച് ഒന്നും പറയാനില്ലാത്തിനാൽ പരാജയ ഭീതി കൊണ്ട് വർഗീയതെ കൂട്ടുപിടിച്ച് വിലാപം നടത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയ ശക്തികളുമായി തരാതരം സഖ്യമുണ്ടാക്കിയവരാണ് സിപിഎം.തദ്ദേശതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗീയ പാർട്ടികളുമായി രഹസ്യ ധാരണ ഉണ്ടാക്കിയാണ് സിപിഎം മുന്നോട്ട് പോകുന്നത്. സംസ്ഥാനത്ത് 2500 വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികളെ നിർത്താതിരുന്നത് സിപിഎമ്മിനെ സഹായിക്കാനാണ്.താൻ തുടർച്ചായി ഈ ആരോപണം ഉന്നയിച്ചിട്ടും സിപിഎമ്മിന്റെയും ബിജെപിയുടെയും നേതൃത്വം ഇതിന് മറുപടി നൽകാൻ തയ്യാറാകാത്തത് ഇരുവരും തമ്മിലുള്ള ധാരണയ്ക്ക് തെളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമീപകാലത്ത് കേരളം കേട്ട ഏറ്റവും വലിയ തമാശയാണ്. സ്വന്തം അടിത്തറ ഇളകുമ്പോൾ കാലങ്ങളായി സിപിഎം ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയെ വാരിപ്പുണരും.പരാജയം തുറിച്ചു നോക്കുമ്പോഴാണ് വാർഗീയ കാർഡ് സിപിഎം ഇറക്കുന്നത്. കോൺഗ്രസിന് ബിജെപിയുമായി ഏതെങ്കിലും വിദൂര ബന്ധമുണ്ടെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുമോ?.അതിന് അദ്ദേഹത്തെ താൻ വെല്ലുവിളിക്കുന്നു.
1977ൽ മുതൽ വർഗീയ ശക്തികളുമായി കൈകോർത്ത് ജനാധിപത്യ മതേതര മുന്നണിയായ യുഡിഎഫിനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത് സിപിഎമ്മാണ്.അടുത്തകാലം വരെ സിപിഎമ്മിന് കേരള കോൺഗ്രസ് എം ഒരു വർഗീയ പാർട്ടിയായിരുന്നു. അവർ സ്വന്തം പാളയത്തിൽ എത്തിയപ്പോൾ അവരെ വിശുദ്ധരായി പ്രഖ്യാപിക്കുകയാണ് സിപിഎം. ഇതാണ് സിപിഎമ്മിന്റെ നയം. സിപിഎം വിരുദ്ധച്ചേരിയിൽ നിൽക്കുന്നവരെ വർഗീയ ശക്തികളായി ചിത്രീകരിക്കുകയും സിപിഎമ്മുമായി സഹകരിച്ചാൽ അവരെ മഹത്വവത്കരിക്കുകയും ചെയുന്ന കപട രാഷ്ട്രീയവാദമാണ് സിപിഎമ്മിനെ ഗ്രഹിച്ചിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.