- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം-ബിജെപി വോട്ടുകച്ചവടം ഉറപ്പിച്ചത് വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ; അന്ന് ബിജെപിയുടെ വോട്ട് നില 28000 ആയി കുറഞ്ഞത് എങ്ങനെ? നിലവിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഊതിവീർപ്പിച്ച ബലൂൺ മാത്രമെന്നും മുല്ലപ്പള്ളി
തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും തമ്മിലുള്ള വോട്ടുകച്ചവടത്തിന്റെ കാരാർ ഉറപ്പിച്ചത് വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.വട്ടിയൂർക്കാവ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിലാണു മത്സരം നടന്നത്. അന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ജയിക്കുകയും ബിജെപി രണ്ടാംസ്ഥാനത്ത് വരികയും ചെയ്തു.അന്ന് 44000 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്.കെ മുരളീധരൻ എംപിയായതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. പക്ഷേ ബിജെപിയുടെ വോട്ട് നില 28000 ആയി കുറഞ്ഞു.വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥി എങ്ങനെ വിജയിച്ചെന്നും ആരുതമ്മിലാണ് വോട്ടുകച്ചവടമെന്നും ഈ കണക്ക് പരിശോധിച്ചാൽ വ്യക്തമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഊതിപ്പെരുപ്പിച്ച ബലൂൺ മാത്രമാണ്. പിആർ വർക്കിനെ തുടർന്നുള്ള പ്രതിച്ഛായയിൽ ജയിച്ചു വന്ന വ്യക്തിയാണ് വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർത്ഥി.വനിതാ പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി എഐസിസി കണ്ടെത്തിയ മികച്ച സ്ഥാനാർത്ഥിയാണ് യുഡിഎഫിന്റെ വീണാ നായരെന്നും മുല്ലപ്പള്ളി പറഞ്ഞു.