- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണ്ണറുടെ നടപടി ജനാധിപത്യ വിരുദ്ധം; ആരിഫ് മുഹമ്മദ് ഖാൻ ബിജെപി താൽപര്യ സംരക്ഷണത്തിനാണ് ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്താനും പ്രമേയം പാസാക്കാനും പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണ്ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
രാജ്യതലസ്ഥാനത്ത് കഴിഞ്ഞ ഒരു മാസക്കാലമായി കർഷകർ പ്രക്ഷോഭത്തിലാണ്. കേരളത്തിലെ കർഷകരെയും ദോഷകരമായി ബാധിക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമം. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണ്ണർ ബിജെപിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നത്.സംസ്ഥാന വിഷയമാണ് കൃഷി.അതുകൊണ്ട് തന്നെ ഗവർണ്ണറുടെ നടപടി ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്.സംസ്ഥാനത്ത് ഭരണഘടനാപരമായ ഉന്നത പദവി വഹിക്കുന്ന വ്യക്തിയാണ് ഗവർണ്ണർ.ഔദ്യോഗിക കാര്യങ്ങളിൽ ഗവർണ്ണർ രാഷ്ട്രീയം കലർത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ