- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.വി.പ്രദീപ് സർക്കാരിന്റെയും സിപിഎമ്മിന്റെയും കടുത്ത വിമർശകനായിരുന്നു; മാധ്യമ പ്രവർത്തകരുടെ വായ്മൂടിക്കെട്ടാൻ പത്രമാരണ നിയമം കൊണ്ടുവന്ന സർക്കാരിൽ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല; പ്രദീപിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.സർക്കാരിന്റെയും സിപിഎമ്മിന്റെയും കടുത്ത വിമർശകനായിരുന്നു അപകടത്തിൽ മരിച്ച എസ് വി പ്രദീപ്. എസ് വി പ്രദീപിന്റെ മരണത്തെ ലാഘവബുദ്ധിയോടെ നോക്കികാണാനാകില്ല.ദുരൂഹമായ സാഹചര്യത്തിൽ നടന്ന മരണമാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി മാധ്യമപ്രവർത്തകരുടെ വായ്മൂടിക്കെട്ടാൻ പത്രമാരണ നിയമം കൊണ്ടുവന്ന സർക്കാരാണ് കേരളത്തിലേത്.ആ സർക്കാരിൽ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല.
യുവതലമുറയിലെ മാധ്യമപ്രവർത്തകരിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്ന കെഎം ബഷീറിന്റെ ദാരുണ മരണം കേരളം മറന്നിട്ടില്ല. ആ കേസ് അന്വേഷണം എവിടെയും എത്തിയില്ല. ബഷീറിന്റെ മരണത്തിന് ഉത്തരവാദിയായ ഐഎഎസ് ഉദ്യോഗസ്ഥനെ സർവീസിൽ തിരിച്ചെടുത്ത് അദ്ദേഹത്തെ ആദരിക്കുകയാണ് ഈ സർക്കാർ ചെയ്തത്.
ഇത്തരം ഒരു സാഹചര്യത്തിൽ ഈ സർക്കാരിന്റെ കീഴിൽ നടക്കുന്ന അന്വേഷണത്തിൽ യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടില്ല. പ്രതികളായ ഉന്നതരെ രക്ഷിക്കാൻ പ്രഹസന അന്വേഷണം നടത്തി അവരെ വെള്ളപൂശുന്ന റിപ്പോർട്ട് തയ്യാറാക്കുകയാണ് ആഭ്യന്തര വകുപ്പ് ചെയ്യുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി
മറുനാടന് മലയാളി ബ്യൂറോ