- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരിശീലനം ലഭിച്ച സിപിഎം ഗൂണ്ടകൾ പൊലീസ് അന്വേഷണത്തിന്റെ പേരിൽ ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാൻ മാത്രം മണ്ടരല്ല കേരളീയ സമൂഹം; സിപിഎമ്മുകാർ പ്രതികളായ രാഷ്ട്രീയ കൊലക്കേസുകളിലെ ദുരൂഹമരണങ്ങൾ അന്വേഷിക്കണം; ജലീലിന്റേത് നിയമവാഴ്ചയോടുള്ള വെല്ലുവിളി എന്നും മുല്ലപ്പള്ളി
തിരുവനന്തപുരം: സിപിഎമ്മുകാർ പ്രതികളായ കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങൾ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
മൻസൂർ വധക്കേസിലെ പ്രതിയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ട്. ഇക്കാര്യം താൻ തുടക്കത്തിൽ ചൂണ്ടിക്കാട്ടിയതാണ്. രതീഷിന്റെ പോസ്സ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണം.സിപിഎം പ്രതികളായ കൊലക്കേസുകളിൽ അസ്വാഭാവിക മരണങ്ങൾ നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല.കണ്ണൂരിലെ പല രാഷ്ട്രീയക്കൊല കേസുകളിലേയും പ്രതികളുടെ മരണം ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ട്.ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിലെയും പയ്യോളി മനോജ് വധക്കേസിലേയും പ്രതികൾ ട്രെയിൻതട്ടി മരിച്ചു.
അരിയിൽ ഷുക്കൂർ,ഫസൽ എന്നിവരുടെ കൊലക്കേസിലെ പ്രതികൾ മൻസൂർ വധക്കേസിന് സമാനമായി ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു. പരിശീലനം ലഭിച്ച സിപിഎം ഗുണ്ടകളാണ് നിഷ്ഠൂരമായ രാഷ്ട്രീയക്കൊലപാതകങ്ങൾ നടത്തുന്നത്. അവർ പൊലീസ് അന്വേഷണത്തിന്റെ പേരിൽ ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാനുള്ള മൗഢ്യം കേരളീയ സമൂഹത്തിനില്ല.അതുകൊണ്ട് ഈ ദുരൂഹമരണങ്ങളുടെ സത്യാവസ്ഥ കണ്ടത്തേണ്ടതുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ജലീലിന്റെത് നിയമവാഴ്ചയോടുള്ള വെല്ലുവിളി
ലോകായുക്ത വിധിക്കെതിരെ മന്ത്രി കെടി ജലീൽ ഹൈക്കോടതിയെ സമീപിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.ലോകായുക്ത വിധി നടപ്പാക്കാൻ ഭരണഘടനാ തലവനായ ഗവർണ്ണർ ഇടപെടണം.പ്രത്യേക സാഹചര്യത്തിൽ അദ്ദേഹം ഇടപെടുമോയെന്ന് സംശയമാണ്.സ്വജനപക്ഷപാതം നടത്തിയെന്ന് ലോകായുക്ത കണ്ടെത്തിയ ഒരു വ്യക്തിയെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് രാഷ്ട്രീയ അധാർമികതയാണ്.മന്ത്രി ജലീലിന്റെ ബന്ധുനിയമനത്തിൽ മുഖ്യമന്ത്രിക്കും പങ്കുള്ളതിനാലാണ് അദ്ദേഹം നടപടി സ്വീകരിക്കാത്തത്.കുറ്റവാളിക്ക് അനുകൂല നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.ജനകീയ കോടതിയിൽ മന്ത്രി പ്രതിക്കൂട്ടിൽ തന്നെയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ