- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടിയേരി മാറിനിന്നാൽ പോരാ..രാജി വയ്ക്കണം; അവസാന നിമിഷം വരെ എങ്ങനെയെങ്കിലും അധികാരത്തിൽ തുടരാനായിരുന്നു ശ്രമം എന്നും മുല്ലപ്പള്ളി
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും താൽക്കാലികമായി മാറിനിൽക്കുകയല്ല വേണ്ടത്, രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. താൽക്കാലികമായി അവധിയിൽ പ്രവേശിക്കാനുള്ള സാഹചര്യം എന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു.
അവസാനം വരെ പിടിച്ചുനിൽക്കാനുള്ള ശ്രമം കോടിയേരി നടത്തുകയുണ്ടായി. കോടിയേരിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുമുണ്ടായിരുന്നു. പാർട്ടിയുടെ കേന്ദ്ര കമ്മറ്റി യോഗം വിളിച്ചപ്പോഴും ധാർമിക ഉത്തരവാദിത്വം എറ്റെടുത്ത് രാജിവയ്ക്കാൻ കോടിയേരിയോട് ആവശ്യപ്പെട്ടില്ല. അവസാനനിമിഷം വരെ എങ്ങനെയെങ്കിലും അധികാരത്തിൽ തുടരാനുള്ള ശ്രമമാണ് കോടിയേരി നടത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ
Next Story