- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ഭീകരർ എത്തിയിട്ടും സംസ്ഥാന സർക്കാർ അറിഞ്ഞില്ല; ഒരുകൂട്ടം മന്ത്രിമാരും ഉപജാപക സംഘങ്ങളുമാണ് നാടിനെ നശിപ്പിക്കുന്നത്; ആഞ്ഞടിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: സംസ്ഥാനത്ത് ഭീകരർ എത്തിയിട്ടും സംസ്ഥാന സർക്കാർ അറിഞ്ഞില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്റലിജൻസ് വിഭാഗത്തിന്റെ വലിയ വീഴ്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഒരുകൂട്ടം മന്ത്രിമാരും ഉപജാപക സംഘങ്ങളുമാണ് നാടിനെ നശിപ്പിക്കുന്നത്. ഭരണകൂട ഭീകരതക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയാണ്. പോളിറ്റ് ബ്യൂറോയ്ക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി രാജിവയ്ക്കാൻ സമയമായിരിക്കുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
പെരുന്പാവൂരിൽനിന്നും മൂന്ന് അൽ-ഖ്വയ്ദ ഭീകരരാണ് പിടിയിലായത്. പെരുന്പാവൂരിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തിയ റെയ്ഡിലാണ് ഭീകരർ പിടിയിലായത്.
രാജ്യവ്യാപകമായി എൻഐഎ നടത്തിയ റെയ്ഡിൽ ഇന്ന് ഒൻപത് ഭീകരരാണ് പിടിയിലായത്. ആറ് ഭീകരരെ പശ്ചിമബംഗാളിലെ മൂർഷിദാബാദിൽനിന്നുമാണ് പിടികൂടിയതെന്നും എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
മറുനാടന് ഡെസ്ക്