- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബന്ധുനിയമനം: മന്ത്രി ജലീൽ രാജിവയ്ക്കണം; പിൻവാതിൽ നിയമനത്തിന് പേരുകേട്ട മുഖ്യമന്ത്രി ഈ വൈകിയ വേളയിലെങ്കിലും ജലീലിനെ പുറത്താക്കാൻ തയ്യാറാകുമോയെന്നും മുല്ലപ്പള്ളി
തിരുവനന്തപുരം: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയ മന്ത്രി കെ.ടി ജലീൽ എത്രയും വേഗം രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗം കാട്ടിയ മന്ത്രി നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയെന്ന് ലോകായുക്ത വിധിയിലൂടെ തെളിഞ്ഞു.ബന്ധുനിയമന വിവാദം ഉയർന്ന് വന്നപ്പോൾ തെറ്റായി ഒന്നും ചെയ്തില്ലെന്നായിരുന്നു മന്ത്രിയുടെ വാദം.അത് പൂർണ്ണമായി അംഗീകരിച്ച മുഖ്യമന്ത്രി ബന്ധുനിയമന വിവാദത്തിന്റെ പേരിൽ രാജിവെച്ച മന്ത്രി ഇപി ജയരാജന് നൽകാത്ത സമ്പൂർണ്ണ സംരക്ഷണമാണ് മന്ത്രി ജലീലിന് നൽകിയത്.
തുടക്കം മുതൽ വിവാദങ്ങളുടെ തോഴനാണ് മന്ത്രി ജലീൽ. മന്ത്രിസഭയുടെ സഭ്യതയ്ക്കും അന്തസ്സിനും നിരക്കാത്ത പല ആക്ഷേപങ്ങളും അദ്ദേഹത്തിന് എതിരെ ഉയർന്നിരുന്നു. പിൻവാതിൽ നിയമനത്തിന് പേരുകേട്ട മുഖ്യമന്ത്രി ഈ വൈകിയ വേളയിലെങ്കിലും മന്ത്രി ജലീലിനെ പുറത്താക്കാൻ തയ്യാറാകുമോയെന്നും മുല്ലപ്പള്ളി ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ