തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സമീപകാലത്ത് റിപ്പോർട്ടുകൾ വന്നിരുന്നു. സാമ്പത്തിക സമാഹരണം സംബന്ധിച്ച് എഐസിസി യോഗങ്ങളിൽ ചർച്ച നടന്നതായും വിവിധ സംസ്ഥാന ഘടകങ്ങളുമായി സംസാരിച്ചതായും വാർത്തയുണ്ടായിരുന്നു. ധനസമാഹരണം കോൺഗ്രസിന് വലിയ വെല്ലുവിളിയാണ്. കേരളം, അസം, പശ്ചിമബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നിർണായകമായതുകൊണ്ട് തന്നെ ഫണ്ട് ക്ഷാമം പാർട്ടിയെ വല്ലാതെ അലട്ടുന്നു. അക്കാര്യമാണ് കെപിസിസി അദ്ധ്യക്ഷൻ മുല്ലചന്ദ്രൻ ഇന്നുതുറന്നുപറഞ്ഞത്.

എൽഡിഎഫ് കോടികൾ ചെലവഴിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോൾ ഹോർഡിങ്ങുകൾ പോലും വെയ്ക്കാൻ പണമില്ലാത്ത അവസ്ഥയാണ് കോൺഗ്രസിനെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രചരണത്തിനെത്തിയ രാഹുൽ ഗാന്ധി സംസ്ഥാനത്ത് എത്തിയപ്പോൾ നമ്മുടെ ഹോർഡിങ്ങുകൾ എവിടെയെന്ന് ചോദിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. നിസ്സഹായനായി മന്ദഹസിക്കാൻ മാത്രമാണ് എനിക്ക് കഴിഞ്ഞത്. എനിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് ചോദിച്ചപ്പോൾ രാഹുൽ ഗാന്ധി തലതാഴ്‌ത്തിയെന്നും മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

രാഹുൽ ഗാന്ധി ഇത് കണ്ട് എന്നോട് ചോദിക്കുകയുണ്ടായി. 'എന്താ നമ്മുടെ ഹോർഡിങ്ങുകൾ ഇല്ലാത്തത്?' എന്ന്. എനിക്ക് അദ്ദേഹത്തിന്റെ മുന്നിൽ നിസ്സഹായനായി മന്ദഹസിക്കാനേ സാധിച്ചുള്ളൂ. ഞാൻ പറഞ്ഞു 'എനിക്ക് എന്ത് ചെയ്യാൻ സാധിക്കും? ഞാൻ നിസ്സഹായനാണ്'. രാഹുൽ ഗാന്ധി തലതാഴ്‌ത്തി.അദ്ദേഹത്തിന്റെ നിസ്സഹായ അവസ്ഥയും എനിക്കറിയാം. സഹായിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല. ഇതാണ് ഞങ്ങളുടെ അവസ്ഥ. പക്ഷെ, ഞങ്ങൾ ജനങ്ങളിൽ വിശ്വാസമുള്ളവരാണ്. ആ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങൾ മുന്നോട്ടുപോകും. ഞങ്ങൾ ഈ തെരഞ്ഞെടുപ്പിൽ വിജയിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ആവർത്തിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്

''ഒരു സർവ്വേയും ഞാൻ ജയിക്കുമെന്ന് പ്രവചിച്ചിട്ടില്ല. എല്ലാ സർവ്വേ ഫലങ്ങളും അസ്ഥാനത്താക്കിക്കൊണ്ടാണ് ഞാൻ വർധിത ഭൂരിപക്ഷത്തോടെ വിജയിച്ചത്. ഒരു ഏജൻസി എന്നോട് പറഞ്ഞത് 'സർവ്വേ എങ്ങനെ വേണമെങ്കിലുമാക്കാം, മറ്റ് കാര്യങ്ങൾ നമുക്ക് നേരിട്ട് സംസാരിക്കണം' എന്ന്. എനിക്ക് സർവ്വേയിലല്ല ജനങ്ങളിലാണ് വിശ്വാസം എത്രയും പെട്ടെന്ന് സ്ഥലം വിട്ടോ എന്നാണ് ഞാൻ പറഞ്ഞത്.

ഇവിടെ തെളിഞ്ഞ രാഷ്ട്രീയമാണ് വേണ്ടത്. പ്രലോഭനങ്ങൾക്കും പി ആർ വർക്കിനും 800 കോടി രൂപയാണ് ദരിദ്രനാരായണന്മാരുടെ ഈ സംസ്ഥാനത്ത് ചെലവഴിച്ചത്. അഗാധമായ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്താണിത്. കൊവിഡിന്റെ കാലത്ത് 200 കോടി മാത്രമാണ് ചെലവഴിച്ചത്. ഏത് ചാനലെടുത്താലും സർക്കാരിന്റെ വീരാപദാനങ്ങൾ പറയുന്ന ക്ലിപ്പുകളാണ് കാണാൻ സാധിക്കുക. എത്രയെത്ര ഹോർഡിങ്ങുകളാണ്. രാഹുൽ ഗാന്ധി ഇത് കണ്ട് എന്നോട് ചോദിക്കുകയുണ്ടായി. 'എന്താ നമ്മുടെ ഹോർഡിങ്ങുകൾ ഇല്ലാത്തത്?' എന്ന്. എനിക്ക് അദ്ദേഹത്തിന്റെ മുന്നിൽ നിസ്സഹായനായി മന്ദഹസിക്കാനേ സാധിച്ചുള്ളൂ. ഞാൻ പറഞ്ഞു 'എനിക്ക് എന്ത് ചെയ്യാൻ സാധിക്കും? ഞാൻ നിസ്സഹായനാണ്'. രാഹുൽ ഗാന്ധി തലതാഴ്‌ത്തി. അദ്ദേഹത്തിന്റെ നിസ്സഹായ അവസ്ഥയും എനിക്കറിയാം. സഹായിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല. ഇതാണ് ഞങ്ങളുടെ അവസ്ഥ. പക്ഷെ, ഞങ്ങൾ ജനങ്ങളിൽ വിശ്വാസമുള്ളവരാണ്. ആ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങൾ മുന്നോട്ടുപോകും. ഞങ്ങൾ ഈ തെരഞ്ഞെടുപ്പിൽ വിജയിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ഇവിടെ ആവർത്തിക്കും. ഞങ്ങൾ ഉജ്ജ്വലമായി ജയിക്കും. സുസ്ഥിരവും സംശുദ്ധവും കാര്യക്ഷമവുമായ ഒരു സർക്കാരാണ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

പ്രിയങ്കാ ഗാന്ധിയുടെ ഷെഡ്യൂൾ തയ്യാറാക്കി വരികയാണ്. തിരുവനന്തപുരത്തെ പരിപാടിയിൽ അവർ എന്തായാലും പങ്കെടുക്കും.ഈ തെരഞ്ഞെടുപ്പിൽ സിപിഐഎം തകർന്ന് തരിപ്പണമാകണമെന്ന് എനിക്ക് ആഗ്രഹമില്ല. അത് ശരിയുമല്ല. ഇടതുപക്ഷപ്രസ്ഥാനം ഈ രാജ്യത്തുണ്ടാകണം. പക്ഷെ, അത് അവസരവാദം സ്വീകരിക്കുന്ന പാർട്ടിയായി മാറാൻ പാടില്ല. നയപരിപാടികളിൽ വ്യക്തതയും കാഴ്‌ച്ചപ്പാടും വേണം. അതില്ലാതെ പോയതാണ് കേരളത്തിലെ സിപിഎമ്മിന്റെ ദുരന്തം. അതുണ്ടാകരുതെന്നാണ് ഒരു ഉത്തമ കോൺഗ്രസുകാരനെന്ന നിലയിൽ എനിക്ക് പറയാനുള്ളത്. ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് ചുവടുറപ്പിക്കാൻ അവസരം കൊടുത്താൽ വലിയ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. അത് മുന്നിൽ കണ്ടുകൊണ്ടാണ് യുഡിഎഫ് ജയിക്കണമെന്ന് പറയുന്നത്. തെരഞ്ഞെടുപ്പിൽ ജയിക്കുക എന്ന സങ്കുചിതമായ കാഴ്‌ച്ചപ്പാട് മാത്രമല്ല ഞങ്ങളുടെ മുന്നിലുള്ളത്. ഞങ്ങൾ വളരെ വിശാലമായാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്.'

കേന്ദ്രത്തിൽ 2014ൽ അധികാരം നഷ്ടപ്പെട്ടതു മുതൽ കോൺഗ്രസിന്റെ സാമ്പത്തിക സ്ഥിതി മോശമായി തുടരുകയായിരുന്നു. മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് തിരിച്ചടി നേരിടേണ്ടിവരികയും ബിജെപി വലിയ വളർച്ച നേടുകയും ചെയ്തതും കോൺഗ്രസിന് തിരിച്ചടിയായി. നിലവിൽ പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസിന് ഭരണമുള്ളത്. മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഭരണ പങ്കാളിത്തവുമുണ്ട്