- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രവർത്തിക്കാത്ത നേതാക്കന്മാരെ ഇനി മുതൽ പാർട്ടിക്കു വേണ്ട; പാർട്ടി പ്രവർത്തകരെ നന്നാക്കാൻ വടിയെടുത്ത് മുല്ലപ്പള്ളി; പാർട്ടി പ്രവർത്തനത്തിൽ സജീവമാകാത്ത എല്ലാ പ്രവർത്തകരെയും പിടിച്ച് പുറത്താക്കും; വടകരയിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാതെ മാറി നിന്ന നേതാക്കൾക്കെല്ലാം കാരണം കാണിക്കൽ നോട്ടീസ്: സ്വന്തം തട്ടകത്തിൽ നിന്നു തന്നെ ശുദ്ധികലശത്തിനൊരുങ്ങി കെപിസിസി പ്രസിഡന്റ്
കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രൻ വടി എടുത്തു തുടങ്ങി. നല്ല അദ്ധ്യാപകനാകാൻ ഉപദേശം മാത്രം പോര. ശാസിക്കേണ്ടിടത്ത് ശാസിക്കാണം. തല്ലേണ്ടിടത്ത് തല്ലണം എന്ന അറിവും തിരിച്ചറിവും ആരെക്കാളം നന്നായി മുല്ലപ്പള്ളിക്ക് അറിയാം. അത് അറിഞ്ഞാൽ മാത്രം പോരല്ലോ. അത് അറിഞ്ഞ് പ്രവർത്തിക്കുകയും വേണം. അതിനുള്ള പടപ്പുറപ്പാടിന് തന്റെ സ്വന്തം തട്ടകമായ വടകരയിൽ നിന്ന് തന്നെ തുടക്കമായി. കഴിഞ്ഞാഴ്ചയാണ് അക്രമ രാഷ്ട്രീയത്തിനെതിരെ വടകരയിൽ കെപിസിസി പ്രസിഡന്റിന്റെ നേത്യത്വത്തിൽ ഉപവാസ സമരം നടത്തിയത്. മുല്ലപ്പള്ളി രാമചന്ദ്രനുള്ള സ്വീകരണ പരിപാടി പോലും ഉപേക്ഷിച്ചായിരുന്നു ഉപവാസ സമരം. സമരത്തിന്റെ വൻ വിജയം നേതാക്കൾക്കും പാർട്ടി പ്രവർത്തകർക്കുമുണ്ടാക്കിയ ആവേശം ചില്ലറയൊന്നുമല്ല. അണികൾക്ക് അണികളും നേതാക്കൾക്ക് നേതാക്കളും പബ്ലിസിറ്റിക്ക് പബ്ലിസിറ്റിയും ലഭിച്ച പരിപാടി കോൺഗ്രസിന്റെ പഴയ കാലം ഓർമ്മിപ്പിക്കുന്നതായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ ആദ്യമായി വടകര മൽസരിക്കാൻ വടകര റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ സമയത്ത് ലഭിച്ച രാജകീയ സ്വീകരണത്തിന
കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രൻ വടി എടുത്തു തുടങ്ങി. നല്ല അദ്ധ്യാപകനാകാൻ ഉപദേശം മാത്രം പോര. ശാസിക്കേണ്ടിടത്ത് ശാസിക്കാണം. തല്ലേണ്ടിടത്ത് തല്ലണം എന്ന അറിവും തിരിച്ചറിവും ആരെക്കാളം നന്നായി മുല്ലപ്പള്ളിക്ക് അറിയാം. അത് അറിഞ്ഞാൽ മാത്രം പോരല്ലോ. അത് അറിഞ്ഞ് പ്രവർത്തിക്കുകയും വേണം. അതിനുള്ള പടപ്പുറപ്പാടിന് തന്റെ സ്വന്തം തട്ടകമായ വടകരയിൽ നിന്ന് തന്നെ തുടക്കമായി.
കഴിഞ്ഞാഴ്ചയാണ് അക്രമ രാഷ്ട്രീയത്തിനെതിരെ വടകരയിൽ കെപിസിസി പ്രസിഡന്റിന്റെ നേത്യത്വത്തിൽ ഉപവാസ സമരം നടത്തിയത്. മുല്ലപ്പള്ളി രാമചന്ദ്രനുള്ള സ്വീകരണ പരിപാടി പോലും ഉപേക്ഷിച്ചായിരുന്നു ഉപവാസ സമരം. സമരത്തിന്റെ വൻ വിജയം നേതാക്കൾക്കും പാർട്ടി പ്രവർത്തകർക്കുമുണ്ടാക്കിയ ആവേശം ചില്ലറയൊന്നുമല്ല. അണികൾക്ക് അണികളും നേതാക്കൾക്ക് നേതാക്കളും പബ്ലിസിറ്റിക്ക് പബ്ലിസിറ്റിയും ലഭിച്ച പരിപാടി കോൺഗ്രസിന്റെ പഴയ കാലം ഓർമ്മിപ്പിക്കുന്നതായിരുന്നു.
മുല്ലപ്പള്ളി രാമചന്ദ്രൻ ആദ്യമായി വടകര മൽസരിക്കാൻ വടകര റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ സമയത്ത് ലഭിച്ച രാജകീയ സ്വീകരണത്തിന് കടപിടിക്കുന്ന രീതിയിലായായിരുന്നു വടകരയിലെ ഉപവാസ സമരം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്. റെയിൽവെ സ്റ്റേഷനിലെ സ്വീകരണം മുതൽ ഇന്ന് വരെ സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ വടകരയിൽ മുല്ലപ്പള്ളിയെ തോൽപ്പിക്കാൻ ആർക്കും സാധിച്ചിട്ടില്ല. രാഷ്ട്രീയപരമായും സാമൂഹ്യപരമായും...
ഗംഭീര വിജയം നൽകിയ ആവേശത്തിൽ മതി മറന്നിരിക്കാനൊന്നും മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന കെപിസിസി.പ്രസിഡന്റ് ഒരുക്കമല്ല. ഉപവാസ സമരത്തിൽ പങ്കെടുക്കാത്തവരെ കശക്കിയെറിയാൻ തന്നെയാണ് തീരുമാനം. പ്രവർത്തിക്കാത്തവർ ഏത് പാർട്ടിയിലാണേലും പോകട്ടെ എന്ന മട്ടാണ് മുല്ലപ്പള്ളിക്ക്. കാരണം കോൺഗ്രസ് ഉയർത്തുന്ന മതേതര മൂല്യബോധമുള്ള രാഷ്ട്രീയത്തിന് കേരളത്തിന്റെ പൊതുബോധത്തിൽ നല്ല പ്രസക്തിയുണ്ടെന്നാണ് മുല്ലപ്പള്ളിയുടെ വിലയിരുത്തൽ.
വടകരയിലെ സ്വസ്തം വടകര എന്ന പേരിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാതെ മാറി നിന്ന ഒമ്പത് ബ്ലോക്ക് പ്രസിഡന്റ്മാർക്കും 10 ഡി.സി.സി.ഭാരവാഹികൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് ഡി.സി.സി.പ്രസിഡന്റ് അഡ്വ: ടി.സിദ്ധീഖിന്റെ നേത്യത്വത്തിലുള്ള ഡി.സി.സി.യുടെ തീരുമാനം.ഇതിന് നിറഞ്ഞ പിന്തുണയാണ് കെപിസിസി.പ്രസിഡന്റ് നൽകുന്നത്. പാർട്ടി പ്രവർത്തനത്തിൽ സജീവമാകാത്തവരെ പിടിച്ചു പുറത്ത് കളയുന്നതിന്റെ ആദ്യ പടിയാണ് ഈയൊരു തീരുമാനമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മണ്ഡലം അടിസ്ഥാനത്തിൽ വിശ്വാസ സംരക്ഷണ ജാഥ നടത്താനും തീരുമാനമെടുത്തിട്ടുണ്ട്.
ശബരിമല പ്രശ്നത്തിൽ ആദ്യ ഘട്ടത്തിൽ സംഘപരിവാറിന് അനുകൂല സാഹചര്യം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ കോർട്ടിൽ നിറഞ്ഞ് കളിക്കാൻ കോൺഗ്രസിനും സാധിച്ചതായി നേതാക്കൾ വിലയിരുത്തുന്നു. അമിത് ഷായുടെ കേരള സന്ദർശനവും ബിജെപി.നേതാക്കളുടെ തീവ്ര നിലപാടും ചാനൽ ചർച്ചകളിൽ ബിജെപി.നേതാക്കൾക്ക് സംഭവിക്കുന്ന അടിക്കടിയുടെ ഹിമാലയൻ അമളികളും കോൺഗ്രസിന്റെ സ്വരം ഏറെ നന്നാക്കിയതായി നേതാക്കൾ വിശദീകരിക്കുന്നു.