- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ സ്ഥാനാർത്ഥി യോഗത്തിന് എത്തിയത് എങ്ങനെയെന്ന് അറിയില്ല; പ്രാദേശിക നേതൃത്വത്തിന്റേത് ഗുരുതര വീഴ്ച; വിശദീകണം തേടുമെന്നും മുല്ലപ്പള്ളി
മലപ്പുറം: വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന് ബന്ധമില്ലെന്ന് ആവർത്തിച്ച് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മലപ്പുറം ഏലംകുളത്ത് തന്റെ യോഗത്തിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി വന്നിട്ടുണ്ടെങ്കിൽ വിശദീകരണം തേടും. സ്ഥാനാർത്ഥിയുമായി കോൺഗ്രസിന് ബന്ധമില്ല. തന്റെ യോഗത്തിൽ എങ്ങനെ എത്തിയെന്ന് അറിയില്ല; അവിടത്തെ കോൺഗ്രസുകാർ ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ല. കോൺഗ്രസിന് അവരുമായി ഒരു ബന്ധവുമുണ്ടാകില്ല. ഗുരുതര വീഴ്ചയാണ് പ്രാദേശിക നേതൃത്വത്തിനുണ്ടായത്. അഖിലേന്ത്യാ നയത്തിന് വിരുദ്ധമായ സഖ്യം പാടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് സഖ്യമില്ലെന്ന് ആവർത്തിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുത്ത മലപ്പുറം ഏലംകുളത്ത യോഗത്തിൽ വെൽഫെയർ സ്ഥാനാർത്ഥി പങ്കെടുത്തത്.
ഏലങ്കുളം ഗ്രാമപഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥി സംഗമത്തിന്റെ ചിത്രം സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലിൽ മുല്ലപ്പള്ളി പങ്കുവെച്ചിരുന്നു. മലപ്പുറംനേതാക്കളും സ്ഥാനാർത്ഥികളും നിരയായി നിൽക്കുന്ന ചിത്രത്തിൽ മുല്ലപ്പള്ളിയുടെ തൊട്ടുമുന്നിലായി നിൽക്കുന്നവരുടെ കൂട്ടത്തിൽ ഒമ്പതാം വാർഡ് കുന്നക്കാവിലെ വെൽഫെയർ സ്ഥാനാർത്ഥി സെൽമയുണ്ടായിരുന്നു.ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയകുന്നതിനിടെയാണ് മുല്ലപ്പള്ളിയുടെ പ്രതീകരണം.
മറുനാടന് ഡെസ്ക്