- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ പൂർണ്ണ തൃപ്തനല്ലെന്ന് കെപിസിസി പ്രസിഡൻറ്; പരാതികൾ പറയേണ്ട വേദിയിൽ പറയുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ
കോഴിക്കോട്: യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ പൂർണ്ണ തൃപ്തനല്ലെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. എന്നാൽ, അത് സംബന്ധിച്ച് കൂടുതൽ പ്രതികരണൾക്ക് അദ്ദേഹം തയ്യാറായില്ല. പരാതികൾ പറയേണ്ട വേദിയിൽ അവതരിപ്പിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. സുകുമാരൻ നായർ പൊറുത്താലും പിണറായിയോട് നായർ സമുദായം പൊറുക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
വടകരയിലെ കെ കെ രമയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചും മുല്ലപ്പള്ളി പ്രതികരിച്ചു. രമയുടെ സ്ഥാനാർത്ഥിത്വത്തിൽ യാതൊരു എതിർപ്പുമില്ല. രമയെ കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്ത് കഴിഞ്ഞു. രമ സ്ഥാനാർത്ഥി ആകണമെന്ന് താൻ നേരത്തെ ആഗ്രഹിച്ചിരുന്നതായും മുല്ലപ്പള്ളി വ്യക്തമാക്കി. സർവ്വേ ഫലങ്ങളിൽ ആശങ്കയില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി ഇത്തവണ യുഡിഎഫ് നൂറ് സീറ്റെങ്കിലും നേടുമെന്ന ആത്മവിശ്വാസത്തിലാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story