- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് രണ്ട് ഗ്യാങ്ങുകൾ തമ്മിൽ നടത്തിയ സംഘട്ടനത്തിന്റെ സംഭവിച്ച ഒരു ദുരന്തം; കോൺഗ്രസിന് യാതൊരു പങ്കുമില്ല; സിപിഎം മരണം ആഘോഷിക്കുന്നു; തകർക്കപ്പെട്ടത് നൂറിലധികം കോൺഗ്രസ് ഓഫീസികൾ: മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കോൺഗ്രസിന് ബന്ധമില്ലെന്ന് ആവർത്തിച്ചു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസിന് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ കമ്മിറ്റിയിൽ നിന്ന് റിപ്പോർട്ട് ലഭിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു. 'ഇത് രണ്ട് ഗ്യാങ്ങുകൾ തമ്മിൽ നടത്തിയ സംഘട്ടനത്തിന്റെ സംഭവിച്ച ഒരു ദുരന്തമാണ്. ആ ദുരന്തത്തിൽ ഒരു തരത്തിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പങ്കില്ല. കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയോട് ഒരു റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു. പ്രാദേശിക കോൺഗ്രസ് നേതൃത്വമാകട്ടെ, അല്ലെങ്കിൽ മറ്റേതെങ്കിലുമൊരു കോൺഗ്രസിന്റെ നേതൃത്വമാകട്ടെ കൊലപാതകവുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവുമില്ലെന്നാണ് ജില്ലാ നേതൃത്വത്തിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്,' മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഡിവൈഎഫ്ഐ പ്രവർത്തകരുടെ മരണം സിപിഐ.എം ആഘോഷിക്കുകയാണ്. നൂറിലധികം കോൺഗ്രസ് ഓഫീസുകളാണ് സിപിഐ.എം പ്രവർത്തകർ ആക്രമിക്കമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം കേസിൽ എട്ടു പേർ പൊലീസ് പിടിയിലായിട്ടുണ്ട്. ഇതുവരെ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രണ്ട് പേർ കൂടി പൊലീസ് പിടിയാലായിട്ടുണ്ട്. ഉണ്ണിയും അൻസറുമാണ് പിടിയിലായത്. ഇവരിൽ ഉണ്ണി ഐ.എൻ.ടി.യു.സി പ്രവർത്തകനാണ്. ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് നാല് പേർ ചേർന്നാണെന്നാണ് പൊലീസ് പറയുന്നത്. സജീവ്, അൻസർ, ഉണ്ണി, സനൽ എന്നിവരാണ് അക്രമത്തിൽ പങ്കെുടത്തതെന്നാണ് പൊലീസ് പറയുന്നത്.
പ്രതികളായ മറ്റ് നാലുപേർ സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നെന്നും അവർ അക്രമം നടത്തിയവരെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തെന്നും പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രിയാണ് 10.45ഓടെയാണ് സംഭവം നടക്കുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലം തന്നെയാണെന്നാണ് പൊലീസ് ആവർത്തിക്കുന്നത്. മരിച്ച യുവാക്കളിലൊരാളായ ഹക്ക് മുഹമ്മദിനെയായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്. മുമ്പും ഹക്ക് മുഹമ്മദിനെ ഭീഷണിപ്പെടുത്തുകയും പ്രകോപനമുണ്ടാക്കുന്ന തരത്തിൽ പെരുമാറിയിരുന്നതായുമുള്ള വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഡിവൈഎഫ്ഐ കലുങ്കിന്മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്.