- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആളും ആരവവുമായി കെപിസിസി അദ്ധ്യക്ഷൻ ചുമതലയേറ്റു; ഈ ആൾകൂട്ടം ചരിത്രമെന്ന് എകെ ആന്റണി; കെപിസിസി ആസ്ഥാനത്തെത്തിയ പുതിയ ഭാരവാഹികൾക്ക് ഊഷ്മള സ്വീകരണം; പ്രമുഖരെല്ലാം ചടങ്ങിന് സാക്ഷ്യം വഹിച്ചു
തിരുവനന്തപുരം; തിങ്ങി നിറഞ്ഞ പ്രവർത്തക്കർക്കും നേതാക്കൾക്കും മുന്നിൽ ആരവങ്ങൾ അകമ്പടിയാക്കിയ ചടങ്ങിൽ കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതലയേറ്റു. ഇത് പോലൊരു അധികാരക്കൈമാറ്റം കോൺഗ്രസ് ചരിത്രത്തിൽ ആദ്യമാണ്. ഇത്ര ആൾ വന്ന മറ്റൊരു ചടങ്ങുണ്ടായിട്ടില്ല. എന്നാൽ അമിത ആവേശം ആപത്താണെന്നും ഓർക്കണമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം എകെ ആന്റണി പറഞ്ഞു. ഇന്ദിരഭവൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മൂന്ന് വർക്കിങ് പ്രസിഡന്റുമാരും ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷനും സ്ഥാനം ഏറ്റെടുത്തു. ചെങ്ങന്നൂരിൽ നിന്ന് പാഠം പഠിച്ച് തുടങ്ങണമെന്നും ഐക്യമായിരിക്കണം പ്രധാന ആയുധമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത എ.കെ ആന്റണി പറഞ്ഞു. കെപിസിസി ആസ്ഥാനത്തെത്തിയ പുതിയ ഭാരവാഹികൾക്ക് ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. തുടർന്ന് ഇന്ദിരഭവൻ ആസ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ പതാക ഉയർത്തി. സ്ഥാനമൊഴിയുന്ന എംഎം ഹസനിൽ നിന്ന് മുല്ലപ്പള്ളി ചുമതല ഏറ്റെടുത്തു. വർക്കിങ് പ്രസിഡന്റുമാരായി കൊടിക്കുന്നിൽ സുരേഷും കെ സുധാകരനും എം.െഎ ഷാ
തിരുവനന്തപുരം; തിങ്ങി നിറഞ്ഞ പ്രവർത്തക്കർക്കും നേതാക്കൾക്കും മുന്നിൽ ആരവങ്ങൾ അകമ്പടിയാക്കിയ ചടങ്ങിൽ കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതലയേറ്റു. ഇത് പോലൊരു അധികാരക്കൈമാറ്റം കോൺഗ്രസ് ചരിത്രത്തിൽ ആദ്യമാണ്. ഇത്ര ആൾ വന്ന മറ്റൊരു ചടങ്ങുണ്ടായിട്ടില്ല. എന്നാൽ അമിത ആവേശം ആപത്താണെന്നും ഓർക്കണമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം എകെ ആന്റണി പറഞ്ഞു.
ഇന്ദിരഭവൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മൂന്ന് വർക്കിങ് പ്രസിഡന്റുമാരും ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷനും സ്ഥാനം ഏറ്റെടുത്തു. ചെങ്ങന്നൂരിൽ നിന്ന് പാഠം പഠിച്ച് തുടങ്ങണമെന്നും ഐക്യമായിരിക്കണം പ്രധാന ആയുധമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത എ.കെ ആന്റണി പറഞ്ഞു.
കെപിസിസി ആസ്ഥാനത്തെത്തിയ പുതിയ ഭാരവാഹികൾക്ക് ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. തുടർന്ന് ഇന്ദിരഭവൻ ആസ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ പതാക ഉയർത്തി. സ്ഥാനമൊഴിയുന്ന എംഎം ഹസനിൽ നിന്ന് മുല്ലപ്പള്ളി ചുമതല ഏറ്റെടുത്തു.
വർക്കിങ് പ്രസിഡന്റുമാരായി കൊടിക്കുന്നിൽ സുരേഷും കെ സുധാകരനും എം.െഎ ഷാനവാസും ലോക്‌സഭ തിരഞ്ഞെടുപ്പിന്റ പ്രചാരണ സമിതി അധ്യക്ഷനായി കെ.മുരളീധരനും ചുമതലയേറ്റെടുത്തു. ആവേശം അതിരുവിടരുതെന്ന് ഓർമിപ്പിച്ച എ.കെ ആന്റണി ബൂത്ത് തലം മുതൽ മാറ്റമുണ്ടാകണമെന്നും ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരൻ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം ചടങ്ങിൽ പങ്കെടുത്തു.