തിരുവനന്തപുരം; ജനവിധി അപ്രതീക്ഷിതമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

എൽഡിഎഫിന് അനുകൂല ജനവിധി ഉണ്ടാകാനുള്ള സാഹചര്യം കേരളത്തിലില്ലായിരുന്നു. പരാജയത്തെ പരാജയമായി കാണുന്നു. കോൺഗ്രസിന്റെ ആത്മവിശ്വാസം ഒരുകാലത്തും തകർന്നിട്ടില്ല. 2001 ലെ നിയമസഭ തെരഞ്ഞെടുപ്പുൽ എകെ ആന്റണി 99 സീറ്റ് നേടി അധികാരത്തിൽ വന്ന സംസ്ഥാനമാണിത്.

ജനവിധിയെ കോൺഗ്രസ് മാനിക്കുന്നു.തിരിച്ചടികൾ ഉണ്ടായപ്പോഴെല്ലാം വിശദമായി പഠിച്ച് വിലയിരുത്തി വർധിതവീര്യത്തോടെ മുന്നോട്ട് പോയിട്ടുണ്ട്.പരാജയ കാരണങ്ങൾ വിശദമായി പരിശോധിക്കും.തെരഞ്ഞെടുപ്പിൽ ആത്മാർത്ഥമായി കഠിനാധ്വാനം ചെയ്ത കോൺഗ്രസ് പ്രവർത്തകരോടും യുഡിഎഫിനെ സഹായിച്ച ജനങ്ങളോടും നന്ദി പറയുന്നു. വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥികളെ അഭിനന്ദിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.