- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യം ജയിക്കുമെന്ന് പറഞ്ഞ ജലീൽ പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടുമെന്ന സത്യം വിസ്മരിക്കരുത്; പ്രോട്ടോക്കോൾ ഓഫീസറെ ഒഴിവാക്കിയും ചട്ടംലംഘിച്ചും യുഎഇ കോൺസുലേറ്റിൽ മന്ത്രി സ്വകാര്യ സന്ദർശനം നടത്തിയതും ദൂരുഹം; ജലീൽ വിഷയത്തിൽ മുഖ്യമന്ത്രി മൗനം ഉപേക്ഷിക്കണമെന്ന് മുല്ലപ്പള്ളി
സത്യം ജയിക്കുമെന്ന് പറഞ്ഞ ജലീൽ പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടുമെന്ന സത്യം വിസ്മരിക്കരുതെന്നും ഈ വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിക്കാൻ തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സമൂഹത്തോട് പച്ചക്കളം പറയുകയും അതിനെ ന്യായീകരിക്കാൻ ശ്രിക്കുകയുമാണ് മന്ത്രി കെ.ടി.ജലീൽ.അദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയത്. ഒന്നും ഒളിക്കാനില്ലെന്നും തന്റെ കൈശുദ്ധമാണെന്നും പറഞ്ഞ മന്ത്രി ജലീൽ ആദ്യം എന്തിനാണ് കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ചില്ലെന്ന ശുദ്ധനുണ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. വിദേശ എംബസികളുമായി മന്ത്രിമാർക്ക് നേരിട്ട് ബന്ധപ്പെടാൻ സ്വാതന്ത്ര്യമില്ലെന്ന് ഇരിക്കെ പ്രോട്ടോക്കോൾ ലംഘിച്ച് കോൺസുലേറ്റുമായി ഇടപെട്ടതും സഹായം സ്വീകരിച്ചതും ഗുരുതരമായ തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിന്റെ വിശദീകരണം അവിശ്വസനീയമാണ്. തുടക്കം മുതൽ വിവാദങ്ങളുടെ തോഴനാണ് മന്ത്രിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
രാജദ്രോഹ കുറ്റകൃത്യമായ സ്വർണ്ണ കള്ളക്കടത്ത് സംഘത്തിന് സഹായകരമായ നിലപാട് മന്ത്രി സ്വീകരിച്ചിട്ടുണ്ടോയെന്നതാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്. ഇത്തരമൊരു കുറ്റകൃത്യത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന വ്യക്തിയാണ് മന്ത്രി.അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്.
പ്രോട്ടോക്കോൾ ഓഫീസറെ ഒഴിവാക്കിയും ചട്ടംലംഘിച്ചും യുഎഇ കോൺസുലേറ്റിൽ മന്ത്രി സ്വകാര്യ സന്ദർശനം നടത്തിയതും ദൂരുഹമാണ്. കൂടാതെ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ടാക്സ് എക്സംപ്ഷൻ സർട്ടിഫിക്കറ്റ് നൽകാതെ എക്സ്സൈസ്,കസ്റ്റംസ്ഡ്യൂട്ടികളിൽ ഇളവുനേടിയത് വ്യാജരേഖകൾ ഹാജരാക്കിയെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്രെ. ഒരു മന്ത്രി തന്നെ വ്യാജരേഖ സമർപ്പിച്ച് നികുതി ഇളവ് തേടിയെന്നത് ഞെട്ടിക്കുന്ന കണ്ടെത്തലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.