- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എൻ.ഐ.എ ചോദ്യം ചെയ്തത് അതീവ ഗൗരവമുള്ള വിഷയം; മന്ത്രി സഭയിലെ നാലുമന്ത്രിമാർ സംശയത്തിന്റെ നിഴലിൽ; സ്പീക്കറും അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ; മന്ത്രിമാരേയും കുടുംബാംഗങ്ങളേയും തുടരെത്തുടരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി; മന്ത്രിസഭ പിരിച്ചുവിട്ട് ഉടനടി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: മന്ത്രിമാരുടെ ഗുരുതര ക്രമക്കേടുകളെ വെള്ളപൂശുന്നതിന് പകരം മന്ത്രിസഭ ഉടനടി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.കെപിസിസി ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.
മന്ത്രി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എൻ.ഐ.എ ചോദ്യം ചെയ്തത് അതീവ ഗൗരവമുള്ള വിഷയമാണ്. മന്ത്രി സഭയിലെ നാലുമന്ത്രിമാർ സംശയത്തിന്റെ നിഴലിലാണ്.സ്പീക്കറും അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്.മന്ത്രിമാരേയും കുടുംബാംഗങ്ങളേയും തുടരെത്തുടരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി.
എല്ലാ ക്രമക്കേടുകളുടേയും കേന്ദ്രബിന്ദു മുഖ്യമന്ത്രിയാണ്.അധികാരത്തിൽ തുടരാനുള്ള ധാർമികാവകാശം ഈ സർക്കാരിനില്ല. കേന്ദ്ര അന്വേഷണ ഏജൻസികൾ മന്ത്രിയെ ചോദ്യം ചെയ്യുന്നത് നിസ്സാരവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.സമനില തെറ്റിയ മുഖ്യമന്ത്രി പലപ്പോഴും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായിട്ടാണ് പ്രതികരിക്കുന്നത്. മന്ത്രിയെ എൻ.ഐ.എചോദ്യം ചെയ്തത് ലാഘവബുദ്ധിയോടെ കാണാൻ കഴിയില്ല. ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വശങ്ങളാണ് എൻ.ഐ.എ പ്രധാനമായും അന്വേഷിക്കുക.കൂടാതെ സൈബർ കുറ്റകൃത്യങ്ങൾ,ആയുധക്കള്ളക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയവയും എൻ.ഐ.എയുടെ അന്വേഷണ പരിധിയിൽ വരുന്ന വിഷയങ്ങളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോവിഡുമായ ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി നടത്തുന്ന ഒരുമണിക്കൂർ വാർത്തസമ്മേളനങ്ങളിൽ പ്രധാനമായും മന്ത്രിമാരുടേയും അവരുടെ മക്കളുടേയും പാർട്ടി സെക്രട്ടറിയുടെ മകന്റേയും ക്രമക്കേടുകളെ ന്യായീകരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കള്ളക്കടത്തുകാർ,മയക്കുമരുന്നു ലോബി, അഴിമതിക്കാർ തുടങ്ങിയവരുമായിട്ടാണ് പാർട്ടി സെക്രട്ടിയുടെയും വ്യവസായ മന്ത്രിയുടെയും മക്കൾക്ക് ബന്ധം. എല്ലാ തട്ടിപ്പുസംഘങ്ങൾക്കും മുഖ്യമന്ത്രി രക്ഷാകവചം തീർക്കുന്നു.ഇത് കേരളത്തിന് അപമാനകരമാണ്. മലയാളികൾക്ക് തലയുർത്തി പുറത്ത് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
മന്ത്രി ജലീൽ തുടരെ പച്ചക്കള്ളം പറയുകയാണ്.ജലീലിന് ഒളിച്ചുവയ്ക്കാൻ ഒന്നും ഇല്ലെങ്കിൽ തലയിൽ മുണ്ടിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായതും ഇപ്പോൾ രഹസ്യമായി എൻ.ഐ.എക്ക് മുന്നിൽ ഹജരായതും ആരെ കബളിപ്പിക്കാനാണ്. പൊതുജനത്തോട് എല്ലാം തുറന്ന് പറയാനുള്ള ധീരതയാണ് മന്ത്രി ജലീലിൽ കാട്ടേണ്ടത്.കുറ്റവാളികളെ തുടരത്തുടരെ സംരക്ഷിക്കുന്ന നടപടികളെ കുറിച്ച് നല്ല കമ്യൂണിസ്റ്റുകാർ ഗൗരവത്തോടെ കാണണമെന്നും മുല്ലപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.