- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാറിൽ തമിഴ്‌നാടിനു തിരിച്ചടിയായി സുപ്രീം കോടതി വിധി; കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തരവില്ല; തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള ജയലളിതയുടെ നീക്കം പാളി
ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാടിനു തിരിച്ചടിയായി സുപ്രീം കോടതി വിധി. അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന സർക്കാരിന്റെ ആവശ്യത്തിൽ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കാൻ കോടതി വിസമ്മതിച്ചു. കോടതി ഉത്തരവു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങൾക്കും തിരിച്ചടിയായി. കേന്ദ്രസേനയെ വിന്യസിച്ചാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്നുള്ള ജയലളിതയുടെ നീക്കമാണു പാളിയത്. ഭരണഘടനാ ബെഞ്ചിന്റെ വിധി മാറ്റണമെങ്കിൽ പുനഃപരിശോധനാഹർജി നൽകണമെന്ന് ചീഫ് ജസ്റ്റിസ് ടി എസ് താക്കൂർ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. ഇതേ തുടർന്ന് തമിഴ്‌നാട് ഹർജി പിൻവലിച്ചു. പൊലീസ് സുരക്ഷയുണ്ടെങ്കിൽ പിന്നെ കേന്ദ്രസേന എന്തിനാണെന്ന് ഇതിന് മുമ്പും ഹർജി പരിഗണിക്കവേ തമിഴ്‌നാടിനോട് സുപ്രീം കോടതി ചോദിച്ചിരുന്നു. കേന്ദ്രസേനയെ വിന്യസിക്കാനുള്ള തമിഴ്‌നാടിന്റെ നീക്കം കേരളത്തിൽ കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ആവശ്യമെങ്കിൽ തമിഴ്‌നാടിന് റിവ്യൂ ഹർജി സമർപ്പിക്കാമെന്ന് ചീഫ് ജസ്റ

ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാടിനു തിരിച്ചടിയായി സുപ്രീം കോടതി വിധി. അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന സർക്കാരിന്റെ ആവശ്യത്തിൽ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കാൻ കോടതി വിസമ്മതിച്ചു.
കോടതി ഉത്തരവു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങൾക്കും തിരിച്ചടിയായി. കേന്ദ്രസേനയെ വിന്യസിച്ചാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്നുള്ള ജയലളിതയുടെ നീക്കമാണു പാളിയത്.
ഭരണഘടനാ ബെഞ്ചിന്റെ വിധി മാറ്റണമെങ്കിൽ പുനഃപരിശോധനാഹർജി നൽകണമെന്ന് ചീഫ് ജസ്റ്റിസ് ടി എസ് താക്കൂർ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. ഇതേ തുടർന്ന് തമിഴ്‌നാട് ഹർജി പിൻവലിച്ചു.
പൊലീസ് സുരക്ഷയുണ്ടെങ്കിൽ പിന്നെ കേന്ദ്രസേന എന്തിനാണെന്ന് ഇതിന് മുമ്പും ഹർജി പരിഗണിക്കവേ തമിഴ്‌നാടിനോട് സുപ്രീം കോടതി ചോദിച്ചിരുന്നു. കേന്ദ്രസേനയെ വിന്യസിക്കാനുള്ള തമിഴ്‌നാടിന്റെ നീക്കം കേരളത്തിൽ കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
ആവശ്യമെങ്കിൽ തമിഴ്‌നാടിന് റിവ്യൂ ഹർജി സമർപ്പിക്കാമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂർ അധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി. വിഷയത്തിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കുമെന്ന് തമിഴ്‌നാടിനുവേണ്ടി ഹാജരായ അഡ്വ. രാകേഷ് ദ്വിവേദി പറഞ്ഞു.
2014 മെയ് 7 ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ സുപ്രീം കോടതി തമിഴ്‌നാട് സർക്കാരിന് അനുമതി നൽകിയിരുന്നു. 120 വർഷം പഴക്കമുള്ള അണക്കെട്ട് സുരക്ഷിതമാണെന്നും വ്യക്തമാക്കിയിരുന്നു.

