കോർക്ക്: അയർലൻഡിലെ കോർക്ക് സിറ്റി ഹാളിൽ മൾട്ടി കൾച്ചറൽ നൈറ്റ് സംഘടിപ്പിച്ചു. പതിനാലോളം രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുത്ത പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഡബ്ല്യുഎംസി കോർക്ക് പങ്കെടുത്തു. 

കോർക്ക് സിറ്റി മേയർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡബ്ല്യുഎംസി ദിയ ഹാരി, സാറ ബിജു, സാന്ദ്ര ജാട്‌സൻ എന്നിവർ അവതരിപ്പിച്ച ബോളിവുഡ് ഡാൻസും ലേഖ മേനോൻ അവതരിപ്പിച്ച ഡാൻസും മികച്ച പരിപാടിയായി തെരഞ്ഞെടുത്തു. 96 എഫ്എം പ്രോഗ്രാം നടത്തുന്ന ബ്രെണ്ട, ബിബി ബാസ്‌കിൻ, മെലാനി എന്നിവർ മുഖ്യവിധികർത്താക്കളായിരുന്നു.