- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധനമന്ത്രി അവതരിപ്പിച്ചതു കായികമേഖലയ്ക്കും നേട്ടമാകുന്ന ബജറ്റ്; 14 ജില്ലകളിലും മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയങ്ങൾ; അനുവദിച്ചത് 500 കോടി രൂപ; എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം
തിരുവനന്തപുരം: കായികമേഖലയ്ക്കും ഉണർവേകുന്ന ബജറ്റാണ് ധനമന്ത്രി ടി എം തോമസ് ഐസക് അവതരിപ്പിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കും. എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം എന്ന ലക്ഷ്യത്തിലേക്കുള്ള മാർഗവും ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. കേരള കായിക വികസനത്തിലെ വഴിത്തിരിവായിരുന്ന 35-ാം ദേശീയ ഗെയിംസിനായി 2009ലെ ബജറ്റിൽ 500 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനപദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണു ഇക്കൊല്ലത്തെ ബജറ്റിലും പ്രത്യേക പരിഗണന നൽകുന്നത്. തുടർ ബജറ്റുകളിലും സ്‌പോർട്‌സിനു പ്രത്യേക പരിഗണന നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പതിനാലു ജില്ലകളിലും മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിനായി 500 കോടി രൂപയാണു പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്നു നീക്കിവയ്ക്കുന്നത്. പ്രമുഖ കായികതാരങ്ങളുടെ പേരിലാണ് ഈ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നത്. ജി വി രാജ കണ്ണൂർ സ്പോർട്സ് സ്‌കൂൾ, അയ്യങ്കാളി സ്പോർട്സ് സ്‌കൂൾ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 30 കോടി രൂ
തിരുവനന്തപുരം: കായികമേഖലയ്ക്കും ഉണർവേകുന്ന ബജറ്റാണ് ധനമന്ത്രി ടി എം തോമസ് ഐസക് അവതരിപ്പിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കും.
എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം എന്ന ലക്ഷ്യത്തിലേക്കുള്ള മാർഗവും ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്.
കേരള കായിക വികസനത്തിലെ വഴിത്തിരിവായിരുന്ന 35-ാം ദേശീയ ഗെയിംസിനായി 2009ലെ ബജറ്റിൽ 500 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനപദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണു ഇക്കൊല്ലത്തെ ബജറ്റിലും പ്രത്യേക പരിഗണന നൽകുന്നത്. തുടർ ബജറ്റുകളിലും സ്‌പോർട്‌സിനു പ്രത്യേക പരിഗണന നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
പതിനാലു ജില്ലകളിലും മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിനായി 500 കോടി രൂപയാണു പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്നു നീക്കിവയ്ക്കുന്നത്. പ്രമുഖ കായികതാരങ്ങളുടെ പേരിലാണ് ഈ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നത്.
ജി വി രാജ കണ്ണൂർ സ്പോർട്സ് സ്‌കൂൾ, അയ്യങ്കാളി സ്പോർട്സ് സ്‌കൂൾ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 30 കോടി രൂപ വകയിരുത്തും. എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം തയ്യാറാക്കുന്നതിനുള്ള വിശദമായ പദ്ധതി സ്പോർട്സ് വകുപ്പു തയ്യാറാക്കി ഘട്ടം ഘട്ടമായി നടപ്പാക്കും. തുടക്കമെന്ന നിലയിൽ 25 കേന്ദ്രങ്ങളിൽ മിനി സ്റ്റേഡിയങ്ങൾ നിർമ്മിക്കും. ഇതിനായി 135 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്നു കണ്ടെത്തുമെന്നും ഐസക് സഭയിൽ അറിയിച്ചു.
ദേശീയ വോളിബോൾ താരവും കോച്ചുമായിരുന്ന കലവൂർ ഗോപിനാഥന്റെ പേരിൽ 2011ൽ പ്രഖ്യാപിച്ചിരുന്ന വോളിബോൾ അക്കാദമിക്കായി 50 ലക്ഷം രൂപ വകയിരുത്തി. ആലപ്പുഴയിൽ ഉദയകുമാറിന്റെ പേരിലുള്ള ഇൻഡോർ സ്റ്റേഡിയത്തോടു ബന്ധപ്പെടുത്തിയാകും ഈ അക്കാദമി പ്രവർത്തിക്കുക.
നിലവിൽ സ്‌പോർട്‌സിനും യുവജനക്ഷേമത്തിനുമായി 85.22 കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. ഇതിൽ 31 കോടി രൂപ കേരള സ്പോർട്സ് കൗൺസിലിനും 18 കോടി രൂപ യൂത്ത് വെൽഫെയർ ബോർഡിനും 32 കോടി രൂപ സ്പോർട്സ് ഡയറക്ടറേറ്റിനുമാണ്.