- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്രയിലെ പാർക്കിങ് പ്രശ്നത്തിന് പരിഹാരമാകുന്നു; ഓട്ടമാറ്റിക് കാർ പാർക്കിങ് സംവിധാനം ഒരുക്കാൻ മസ്‌കത്ത് നഗരസഭ
മത്ര: മത്രയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഓട്ടമാറ്റിക് കാർ പാർക്കിങ് സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് മസ്‌കത്ത് നഗരസഭ. പുതിയ സംവിധാനത്തിൽ ഡ്രൈവർ പാർക്കിങ് കേന്ദ്രത്തിന്റെ വാതിൽക്കൽ കാർ എത്തിച്ചാൽ ഓട്ടമാറ്റിക് സംവിധാനം ഉപയോഗിച്ച് ബഹുനില പാർക്കിങ് കേന്ദ്രത്തിൽ കാർ പാർക്ക് ചെയ്യാനുള്ള സംവിധാനമാണ് നടപ്പിൽ വരുന്നത
മത്ര: മത്രയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഓട്ടമാറ്റിക് കാർ പാർക്കിങ് സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് മസ്‌കത്ത് നഗരസഭ.
പുതിയ സംവിധാനത്തിൽ ഡ്രൈവർ പാർക്കിങ് കേന്ദ്രത്തിന്റെ വാതിൽക്കൽ കാർ എത്തിച്ചാൽ ഓട്ടമാറ്റിക് സംവിധാനം ഉപയോഗിച്ച് ബഹുനില പാർക്കിങ് കേന്ദ്രത്തിൽ കാർ പാർക്ക് ചെയ്യാനുള്ള സംവിധാനമാണ് നടപ്പിൽ വരുന്നത്. കൂടാതെ വാഹനം തിരിച്ചെടുക്കുന്നതിന് ഒരു ബട്ടൺ അമർത്തിയാൽ മതിയാവും.
മത്ര ഇന്റഗ്രേറ്റഡ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് റീ ഡെവലപ്‌മെന്റ് പദ്ധതിയിൽ പെടുത്തി പാർക്കിങ് സംവിധാനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മസ്‌കത്ത് നഗരസഭ ടെക്‌നിക്കൽ അഫയേഴ്‌സ് വിഭാഗം ഉദ്യോഗസ്ഥൻ അറിയിച്ചു. കുറഞ്ഞ പാർക്കിങ് സ്ഥലം മാത്രമുള്ള മത്രയിൽ വാരാന്ത്യ ദിവസങ്ങളിലും പാർക്കിങ് ദുഷ്‌കരമാണ്.
Next Story