- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാൻതോം മൾട്ടികൾച്ചറൽ ഫെസ്റ്റ് 2018 ബ്രിസ്ബേനിൽ മെയ് 26 ന്
ബ്രിസ്‌ബേൻ: ബ്രിസ്‌ബെൻ സൗത്ത് സെന്റ് തോമസ് ദി അപ്പോസ്തൽ സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ 2018 മെയ് 26ാം തീയതി മൾട്ടികൾച്ചറൽ ഫെസ്റ്റ് നടത്തപ്പെടുന്നു. സാൻതോം മൾട്ടി കൾച്ചറൽ ഫെസ്റ്റ് 2018 എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ കൾച്ചറൽ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഇടവക വികാരി ഫാ: വർഗ്ഗീസ് വാവോലിൽ അറിയിച്ചു. ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാ സൃഷ്ടികളും ലോകത്തിലെ തന്നെ വിവിധ രാജ്യങ്ങളുടെ പാരമ്പര്യ കലകളും ഈ കൾച്ചറൽ ഫെസ്റ്റിന് നിറച്ചാർത്തേകും. ക്യൂൻസ്‌ലാന്റിലെ വിവിധ കമ്മ്യൂണിറ്റി ഗ്രൂപ്പുകളും അസ്സോസിയേഷനുകളും റിലീജിയസ് ഗ്രൂപ്പുകളും ഒരേ വേദിയിൽ അണിനിരക്കുമ്പോൾ സാൻതോം കൾച്ചറൽ ഫെസ്റ്റ് 2018 ഓസ്‌ട്രേലിയയുടെ ചരിത്രത്തിൽ തന്നെ പുതിയ ഒരദ്ധ്യായം എഴുതിചേർക്കും. ഏതാണ്ട് 2000 ത്തോളം ആളുകളെ പ്രതീക്ഷിക്കുന്ന ഈ ഫെസ്റ്റിവൽ മെയ് 26ാം തീയതി രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് നടത്തപ്പെടുന്നത്. 108 112 ങശററഹല ഞീമറ
ബ്രിസ്‌ബേൻ: ബ്രിസ്‌ബെൻ സൗത്ത് സെന്റ് തോമസ് ദി അപ്പോസ്തൽ സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ 2018 മെയ് 26ാം തീയതി മൾട്ടികൾച്ചറൽ ഫെസ്റ്റ് നടത്തപ്പെടുന്നു. സാൻതോം മൾട്ടി കൾച്ചറൽ ഫെസ്റ്റ് 2018 എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ കൾച്ചറൽ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഇടവക വികാരി ഫാ: വർഗ്ഗീസ് വാവോലിൽ അറിയിച്ചു.
ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാ സൃഷ്ടികളും ലോകത്തിലെ തന്നെ വിവിധ രാജ്യങ്ങളുടെ പാരമ്പര്യ കലകളും ഈ കൾച്ചറൽ ഫെസ്റ്റിന് നിറച്ചാർത്തേകും. ക്യൂൻസ്‌ലാന്റിലെ വിവിധ കമ്മ്യൂണിറ്റി ഗ്രൂപ്പുകളും അസ്സോസിയേഷനുകളും റിലീജിയസ് ഗ്രൂപ്പുകളും ഒരേ വേദിയിൽ അണിനിരക്കുമ്പോൾ സാൻതോം കൾച്ചറൽ ഫെസ്റ്റ് 2018 ഓസ്‌ട്രേലിയയുടെ ചരിത്രത്തിൽ തന്നെ പുതിയ ഒരദ്ധ്യായം എഴുതിചേർക്കും.
ഏതാണ്ട് 2000 ത്തോളം ആളുകളെ പ്രതീക്ഷിക്കുന്ന ഈ ഫെസ്റ്റിവൽ മെയ് 26ാം തീയതി രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് നടത്തപ്പെടുന്നത്. 108 112 ങശററഹല ഞീമറ ഒശഹഹ ഇൃലേെ ൽ വച്ച് നടത്തപ്പെടുന്ന ഈ കൾച്ചറൽ ഫെസ്റ്റ് ഒരു വൻ വിജയമാക്കാൻ കൺവീനർ ഫ്രാൻസിസ്, കൈക്കാരന്മാരായ തോമസ് കാച്ചപ്പിള്ളി, റെജി കൊട്ടുകാപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ വവധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.
പ്രവേശനം പൂർണ്ണമായും സൗജന്യമായി നടത്തപ്പെടുന്ന ഈ ഫെസ്റ്റിവലിൽ കുട്ടികൾക്കായി ജംപിങ് കാസ്റ്റിൽ, ഫെയിസ് പെയിന്റിങ്, മാജിക് ഷോ, വിവിധ റൈഡുകൾ എന്നിവ ഉണ്ടായിരക്കുന്നതാണ്. ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വിവിധ തരം ഭക്ഷണ ശാലകൾ പ്രവർത്തിക്കുന്നതാണ്. സ്‌പോൺസർ ഷിപ്പ് നൽകുന്നതിനോ ഭക്ഷണ സ്റ്റാൾ ഇടുന്നതിനോ താൽപ്പര്യമുള്ള ആളുകൾ കൺവീനർ ഫ്രാൻസിസിനെ 0452649950 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.
വിലാസം108 - 112 Middle Road Hill Crest Q 0 D