ബ്രിസ്ബൻ: ബ്രിസ്ബൻ മലയാളി അസോസിയേഷനും ബ്രിസ്ബൻ സിറ്റി കൗൺസിലും സംയുക്തമായി സ്റ്റാഫോർഡ് കീയോങ് പാർക്കിൽ സംഘടിപ്പിച്ച മൾട്ടിക്കൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ വർണാഭമായി.

രാഷ്ട്രീയ, സാമൂഹ്യ നേതാക്കളും മന്ത്രിമാരും പങ്കെടുത്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാ സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കുകയും ആ രാജ്യങ്ങളുടെ ഭക്ഷണ പാനീയങ്ങളുടെ പ്രദർശനവും വില്പനയും നടന്നു.

ബ്രിസ്ബൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ടോജോ തോമസും സെക്രട്ടറി എൽദോ തോമസിന്റെയും നേതൃത്തിലുള്ള കമ്മിറ്റി ആഘോഷപരിപാടികൾക്ക് നേതൃത്വം നല്കി.