ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ  മലയാളി അസോസിയേഷനും ബ്രിസ്‌ബേൻ സിറ്റി കൗൺസിലും സംയുക്തമായി മൾട്ടികൾച്ചറൽ ടേസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ ഒരുക്കുന്ന ഫുഡ്സ്റ്റാളുകൾ, കലാപരിപാടികൾ സ്റ്റേജ് ഷോകൾ, ഫയർവർക്ക്‌സ്, ബാൻഡ് പെർഫോമൻസ് തുടങ്ങിയവ ഫെസ്റ്റിവലിന്റെ ഭാഗമാണ്.

ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോൺ മാത്യു, സെക്രട്ടറി പോൾ സിങ്ങിന്റെയും നേതൃത്വത്തിൽ പ്രത്യേക സ്വാഗതസംഘം ഈ മഹാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു. മാർച്ച് 14ന് സ്റ്റാഫോർഡ് കീയോങ്ങ് പാർക്കിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ജോൺ മാത്യു- 0449733774, പോൾ സിങ്- 0421221730, ജിജോ ആന്റണി- 0411422694 എന്നിവരെ ബന്ധപ്പെടുക.