ബ്രിസ്‌ബേയ്ൻ: ബ്രിസ്‌ബേയ്ൻ മലയാളി അസോസിയേഷനും സിറ്റി കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന മൾട്ടികൾച്ചറൽ ഫെസ്റ്റിവൽ ഇന്ന് ലോർഡ് മേയർ ഗ്രഹാം ക്യുർക് ഉദ്ഘാടനം ചെയ്യും.

വിവിധ ഫുഡ് സ്റ്റാളുകൾ, കലാപരിപാടികൾ, ഫയർവർക്‌സ്, ബാൻഡ് പെർഫോമൻസ് തുടങ്ങിയവ ഫെസ്റ്റിവലിന്റെ ഭാഗമാണ്. സ്റ്റാഫോർഡ് കീയോംഗ്പാർക്കാണ് വേദി.