ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ, ബ്രിസ്‌ബേൻ സിറ്റി കൗൺസിലും സംയുക്തമായി സ്റ്റാഫോർഡ് കീയോങ്ങ് പാർക്കിൽ സംഘടിപ്പിച്ച മൾട്ടികൾച്ചറൽ ടേസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ വർണാഭമായി ഫെസ്റ്റിവൽ വർണാഭമായി. ക്യൂൻസ്ലാൻഡ് കാബിനറ്റ് മന്ത്രി ആന്റണി ലൈനാം ഉത്ഘാടനം ചെയ്തു. പാർലമെന്റ് അംഗം ട്രേസി ഡേവീസ്, കൗൺസിലർമാരായ ഫിയോണ കീങ്ങ്, അമാൻഡാ കൂപ്പർ, നോവിഡം തുടങ്ങിയവർ പ്രസംഗിച്ചു.

അസോസിയേഷൻ ഭാരവാഹികളായ ദിനേശ് കൊല്ലപ്പിള്ളിൽ, സജിത് ജോസഫ്, അജോ ജോസ് പൂത്തോട്ട, കിരൺ ജോർജ്, ജിജോ ആന്റണി, ജോസഫ് ചെറുപള്ളിൽ, രാജു പനന്താനം, ആന്റണി ജോൺ, സ്റ്റീഫൻ കോശി സാം തുടങ്ങിയവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഉത്സവത്തിൽ പങ്കെടുത്തു.