- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൾട്ടി കൾച്ചറൽ വോളി: ബ്രിസ്‌ബെൻ യുണൈറ്റഡ് ജേതാക്കൾ
ബ്രിസ്‌ബെൻ: ബ്രിസ്‌ബെൻ യുണൈറ്റഡ് ആർട്ട്‌സ് ആൻഡ് സ്‌പോർട്ട്‌സ് ക്ലബ്ബ് സംഘഷിപ്പിച്ച ഓൾ ഓസ്‌ട്രേലിയ മൾട്ടി കൾച്ചറൽ വോളിബോൾ ടൂർണമെന്റിൽ ആതിഥേയരായ ബ്രിസ്‌ബെൻ യുണൈറ്റഡ് ക്ലബ്ബ് ജേതാക്കളായി.16 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ സിഡ്‌നി ഖാൽസാ ക്ലബ്ബിനെ പരാജയപ്പെടുത്തിയ യുണൈറ്റഡിന് 2001 ഡോളറും ട്രോഫിയും ലഭിച്ചു. രണ്ടാം സ്ഥാനക്കാർക്ക് 1001 ഡോള
ബ്രിസ്‌ബെൻ: ബ്രിസ്‌ബെൻ യുണൈറ്റഡ് ആർട്ട്‌സ് ആൻഡ് സ്‌പോർട്ട്‌സ് ക്ലബ്ബ് സംഘഷിപ്പിച്ച ഓൾ ഓസ്‌ട്രേലിയ മൾട്ടി കൾച്ചറൽ വോളിബോൾ ടൂർണമെന്റിൽ ആതിഥേയരായ ബ്രിസ്‌ബെൻ യുണൈറ്റഡ് ക്ലബ്ബ് ജേതാക്കളായി.
16 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ സിഡ്‌നി ഖാൽസാ ക്ലബ്ബിനെ പരാജയപ്പെടുത്തിയ യുണൈറ്റഡിന് 2001 ഡോളറും ട്രോഫിയും ലഭിച്ചു. രണ്ടാം സ്ഥാനക്കാർക്ക് 1001 ഡോളറും ട്രോഫിയും കിട്ടി. മികച്ച കളിക്കാരനായി ബ്രിസ്‌ബെന്റെ നരേന്ദ്രറും അറ്റാക്കറായി അഡലൈഡിന്റെ റോബിൻ ചാക്കോയും തെരഞ്ഞെടുക്കപ്പെട്ടു. ഫെയർപ്ലേക്കുള്ള സ്‌പെഷ്യൽ അവാർഡ് ബ്രിസ്‌ബെൻ ലയൺസിനു ലഭിച്ചു.
വിവിധ രാജ്യക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റ് ഉമേഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. കേരളപ്പിറവി ദിനാചരണത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.
ക്ലബ്ബ് പ്രസിഡന്റ് ജോമോൻ കട്ടപ്പന, സെക്രട്ടറി സജിനി ഫിലിപ്പ്, ട്രഷറർ ഷാജി തേക്കാനത്ത്, കൺവീനർമാരായ ജേക്കബ്ബ്, ആഫാ ചെറുവത്തൂർ, റോണി എബ്രഹാം, പോൾ തുടങ്ങിയവർ നേതൃത്വം നൽകി.