റോം: മരിച്ചു കഴിഞ്ഞൈങ്കിലും കളങ്കപ്പെട്ട തന്റെ മകളുടെ പേര് വീണ്ടെടുക്കാൻ പോരാടുകയാണ് മരിയ തെരേസ എന്ന അമ്മ. നിയമ നടപടിക്കൊരുങ്ങും മുമ്പ് മരിയ തെരേസ തന്റെ മകളുടെ പോൺ വീഡിയോ കണ്ടു. അവർ തിരിച്ചറിഞ്ഞു, ലഹരി നൽകിയുള്ള കെണിയായിരുന്നു ആ പോൺ നാടകമെന്ന്. ഇനി ഒരു പെൺകുട്ടിക്കും തന്റെ മകളുടെ അവസ്ഥ വരരുതെന്ന ലക്ഷ്യവുമായി ആണ് മരിയ തെരേസ നിയമ പോരാട്ടം നടത്തുന്നത്. പോണോഗ്രാഫിയുമായും സ്വകാര്യതയുമായും ബന്ധപ്പെട്ട ഇറ്റലിയുടെ ചർച്ചകൾ വിപുലപ്പെടുന്നത് ടിസിയാനോയുടെ ആത്മഹത്യയോടെയായിരുന്നു.

പോൺ പകയ്ക്കിരയാവുന്ന പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കും തന്നെക്കൊണ്ടാവും വിധമുള്ള സഹായങ്ങൾ ചെയ്തു കൊടുക്കാനുള്ള ഒരുക്കത്തിലാണ് ഈ അമ്മ. 2015 ഏപ്രിലിലാണ് ടിസിയാനോയുടെ സെക്സ് വീഡിയോകൾ അഞ്ച് പേരുടെ ഫോണിലേക്ക് വാട്സ് ആപ് വഴിയെത്തുന്നത്. ആ വീഡിയോകൾ ലഭിച്ചവരിൽ ഒരാൾ സെർജിയോയിലുള്ള ടിസിയാനോയുടെ കാമുകനായിരുന്നു. ടിസിയാനോ അജ്ഞാതരായ പുരുഷന്മാർക്കൊപ്പം സെക്സ് ചെയ്യുന്നതായിരുന്നു വീഡിയോകളുടെ ഉള്ളടക്കം. പല പോൺ വെബ്സൈറ്റുകളിലും അവ അപ് ലോഡ് ചെയ്യപ്പെട്ടു. അവളുടെ ആകാരത്തേക്കാൾ, അതിലെ ലൈംഗിക വേഴ്‌ച്ചകളേക്കാൾ വീഡിയോയെ വൈറലാക്കിയത് അവൾ പോലും അറിയാതെ ഉരുവിട്ട വാക്കുകളായിരുന്നു.

' നിങ്ങൾ വീഡിയോ എടുക്കുകയാണോ, കേമം തന്നെ' എന്ന് ടിസിയാനോ ഉരുവിട്ട ആ വാക്കുകൾ ചർച്ചചെയ്യപ്പെട്ടു. ട്രോളുകളും പരിഹാസ കമന്റുകളായും മാത്രമല്ല ടീ ഷർട്ടുകളിൽ പോലും ആ വാക്കുകൾ ഇടം നേടി. സ്വന്തം ലൈംഗിക വേഴ്‌ച്ചകൾ മറ്റുള്ളവരെ കാണിക്കാൻ ലജ്ജയില്ലാത്ത പെൺകുട്ടികളെ പരാമർശിക്കുന്ന തരത്തിൽ ആ പ്രയോഗം മാറി. ടിസിയാനയുടെ ചിത്രങ്ങളും വാക്കുകളും എങ്ങും ആഘോഷമായി. ആ ഒരൊറ്റ വാക്യം കൊണ്ടു തന്നെ ടിസിയാനോയുടെ സമ്മതത്തോടെ ചിത്രീകരിച്ച വീഡിയോ ആണെന്ന ധാരണയിൽ ഇറ്റലിയിലെങ്ങും ആ വീഡിയോയ്ക്ക് സ്വീകാര്യതയും ലഭിച്ചു.

പക്ഷേ സത്യം അതായിരുന്നില്ല. തന്റെ സമ്മതത്തോടെയല്ല വീഡിയോ അപ് ചെയ്തതെന്ന വാദവുമായി അവൾ കോടതിയെ സമീപിക്കുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. അവളെ ലോകം തിരിച്ചറിയാൻ തുടങ്ങി. മനംനൊന്ത് ആത്മഹത്യയും. ടിസിയാനോയുടെ വീഡിയോകൾ സൈറ്റുകളിൽ നിന്ന് പിൻവലിക്കണമെന്ന് കോടതി ഉത്തരവ് വരുമ്പോഴേക്കും അവൾ ജീവിതത്തോട് വിട പറഞ്ഞിരുന്നു. പക്ഷം പൊതു സമൂഹത്തിൽ തേജോവധം ചെയ്യപ്പെട്ട ടിസിയാനോ എന്ന പേര് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇന്നവളുടെ അമ്മ മരിയ തെരേസ.

'അവളെ ലഹരിക്കടിമയാക്കി ആരൊക്കെയോ ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ആ വീഡിയോ. ആ വീഡിയോയുടെ വിതരണത്തിൽ വരെ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ട്, '. മരിയ പറയുന്നു. എന്റെ മകളെ തേജോവധം ചെയ്ത് ഇല്ലാതാക്കുക എന്നത് മാത്രമാണ് ആ വീഡിയോയുടെ ഉദ്ദേശം , അവർ ആവർത്തിക്കുന്നു. ടിസിയാന തന്റെ മുൻ കാമുകന് അയച്ച വീഡിയോ ആണ് പിന്നീട് പൊതു മാദ്ധ്യമങ്ങളിൽ പ്രചരിച്ചതെന്ന സംശയം നിലനിൽക്കുന്നുണ്ട്. 'അവളുടെ കാമുകൻ പോലും എന്നെ സഹായിച്ചില്ല. എല്ലാ ചോദ്യങ്ങളിൽ നിന്നും അവൻ ഇന്നും അകന്ന് നിൽക്കുകയാണ്', തെരേസ പറയുന്നു.