- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയെയും കുഞ്ഞിനെയും ഉള്ളിലിരുത്തി വാഹനം കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തിൽ വഴിത്തിരിവ്; കെട്ടിവലിക്കും മുമ്പ് മുന്നറിയിപ്പു കൊടുക്കുമ്പോൾ വാഹനത്തിൽ യുവതി മാത്രം; കുഞ്ഞിനെ കാറിനുള്ളിലേക്കു വാങ്ങി മുലയൂട്ടുന്നതായി അഭിനയിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ പുറത്ത്
മുംബൈ: മുലയൂട്ടുന്നതിനിടെ അമ്മയും കുഞ്ഞും ഇരുന്ന കാർ മുംബൈ പൊലീസ് കെട്ടിവലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഇന്നലെ വൻ വിവാദത്തിലെത്തിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ഇതു വൈറലായി. ഇതേ തുടർന്ന് മുംബൈ പൊലീസിനെതിരേ വൻ വിമർശനം ഉയർന്നു. ഡ്യൂട്ടി ചെയ്ത പൊലീസുകാരിൽ രണ്ടു പേരെ സസ്‌പെൻഡു ചെയ്യുകയും ചെയ്തു. എന്നാൽ ഈ സംഭവത്തിന്റെ നിജസ്ഥിതി ഈ രീതിയിൽ ആയിരുന്നില്ല എന്നതാണ് ഇന്നു വന്ന വീഡിയോ കാട്ടുന്നത്. അനധികൃതമായി പാർക്കു ചെയ്ത കാറിൽനിന്ന് പുറത്തിറങ്ങാൻ പൊലീസ് ഉദ്യോഗസ്ഥൻ യുവതിയോട് ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഈ സമയം യുവതി മാത്രമാണ് കാറിലുണ്ടായിരുന്നത്. സംഭവത്തിന്റെ യഥാർത്ഥവശം വ്യക്തമാക്കുന്ന വീഡിയോയാണ് വാർത്താ ഏജൻസി പുറത്തുവിട്ടത്. ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിൽ കടുത്ത നടപടി സ്വീകരിച്ച മുംബൈ പൊലീസിന്റെ ക്രൂരത വെളിപ്പെടുത്തുന്ന തരത്തിലാണ് വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചത്. കുഞ്ഞിന് താൻ പാലുകൊടുക്കുകയാണെന്നും ദയവായി കാർ കെട്ടിവലിക്കുന്നത് നിർത്താൻ പറയൂ എന്ന് അമ്മ പൊലീസുകാരനോട് അഭ്യർത്
മുംബൈ: മുലയൂട്ടുന്നതിനിടെ അമ്മയും കുഞ്ഞും ഇരുന്ന കാർ മുംബൈ പൊലീസ് കെട്ടിവലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഇന്നലെ വൻ വിവാദത്തിലെത്തിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ഇതു വൈറലായി. ഇതേ തുടർന്ന് മുംബൈ പൊലീസിനെതിരേ വൻ വിമർശനം ഉയർന്നു. ഡ്യൂട്ടി ചെയ്ത പൊലീസുകാരിൽ രണ്ടു പേരെ സസ്‌പെൻഡു ചെയ്യുകയും ചെയ്തു. എന്നാൽ ഈ സംഭവത്തിന്റെ നിജസ്ഥിതി ഈ രീതിയിൽ ആയിരുന്നില്ല എന്നതാണ് ഇന്നു വന്ന വീഡിയോ കാട്ടുന്നത്.
അനധികൃതമായി പാർക്കു ചെയ്ത കാറിൽനിന്ന് പുറത്തിറങ്ങാൻ പൊലീസ് ഉദ്യോഗസ്ഥൻ യുവതിയോട് ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഈ സമയം യുവതി മാത്രമാണ് കാറിലുണ്ടായിരുന്നത്. സംഭവത്തിന്റെ യഥാർത്ഥവശം വ്യക്തമാക്കുന്ന വീഡിയോയാണ് വാർത്താ ഏജൻസി പുറത്തുവിട്ടത്.
ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിൽ കടുത്ത നടപടി സ്വീകരിച്ച മുംബൈ പൊലീസിന്റെ ക്രൂരത വെളിപ്പെടുത്തുന്ന തരത്തിലാണ് വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചത്. കുഞ്ഞിന് താൻ പാലുകൊടുക്കുകയാണെന്നും ദയവായി കാർ കെട്ടിവലിക്കുന്നത് നിർത്താൻ പറയൂ എന്ന് അമ്മ പൊലീസുകാരനോട് അഭ്യർത്ഥിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.
ജ്യോതി മാലെ എന്ന യുവതിയും ഏഴുമാസം പ്രായമായ കുഞ്ഞുമായിരുന്നു കെട്ടിവലിച്ചു കൊണ്ടുപോയ സമയത്ത് കാറിലുണ്ടായിരുന്നത്. മുലയൂട്ടുന്ന അമ്മയോടും കുഞ്ഞിനോടും കാണിച്ച നിർദയ സമീപനമെന്ന പേരിൽ മുംബൈ പൊലീസിന് ഏറെ പഴി കേൾക്കേണ്ടിയും വന്നു.
ജ്യോതിയോട് വാഹനത്തിൽനിന്ന് ഇറങ്ങാൻ പൊലീസുകാരൻ ആവശ്യപ്പെടുന്ന ഭാഗം മുതലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നോ പാർക്കിങ് ഏരിയായിൽ പാർക്കു ചെയ്തിരിക്കുന്ന കാറിൽ ഈ സമയം കുട്ടി ഇല്ല. വാഹനത്തിന് പുറത്ത് നിൽക്കുന്ന ഒരാളുടെ കയ്യിലാണ് അപ്പോൽ കുട്ടിയുള്ളത്. വാഹനം കെട്ടിവലിച്ചു കൊണ്ടുപോകുമെന്ന് പൊലീസുകാരൻ പറയുന്ന സമയത്ത് ജ്യോതി മാത്രമായിരുന്നു കാറിനുള്ളിൽ ഉണ്ടായിരുന്നത്. കുഞ്ഞ് പുറത്ത് നിൽക്കുന്ന ഒരു പുരുഷന്റെ കയ്യിലായിരുന്നു ഉണ്ടായിരുന്നത്. വാഹനം കെട്ടിവലിക്കാൻ പൊലീസ് ശ്രമിക്കുന്ന സമയത്ത് കുഞ്ഞിനെ വാഹനത്തിനുള്ളിലേക്കു വാങ്ങിയ യുവതി, താൻ മുലയൂട്ടുകയായിരുന്നുവെന്നു വരുത്തിത്തീർക്കുകയായിരുന്നു.
ആദ്യം പുറത്തുവന്ന വിഡിയോയുടെ അടിസ്ഥാനത്തിൽ ട്രാഫിക് പൊലീസുകാരന്റെ നടപടിയെ വിമർശിച്ച് അനേകം പേർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ തുടങ്ങിയവർ സംഭവത്തിൽ ഇടപെടുകയും പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. ഇയാളെ സസ്‌പെൻഡ് ചെയ്തതായി അറിയിച്ച ഫഡ്‌നാവിസ്, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രാഫിക് പൊലീസുകാർക്ക് പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
രാജ്യവ്യാപകമായി മുംബൈ ട്രാഫിക് പൊലീസ് വിമർശിക്കപ്പെട്ട സംഭവത്തിൽ പുതിയ വിശദീകരണം വന്നതോടെ യഥാർഥത്തിൽ ആരാണ് കുറ്റം ചെയ്തതെന്ന കാര്യം സംശയത്തിലായി. പുതിയ വെളിപ്പെടുത്തൽ എഎൻഐ ഉൾപ്പെടെയുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
@sudhirchaudhary Sir,every1 is blaming traffic cop of mumbai police who towed car in which a lady with her child is seating.Does it have another angle.Yes it has. In vdo we can see man having that child and after towing car lady is seating in car.cops r requesting her to come out pic.twitter.com/ER0mJXcigF
- harshad (@harshad1479) November 12, 2017