മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും കോപ്പാലാശാന്റ മാജിക് തുടരുന്നു. മുംബൈ എഫ്‌സിയെ അവരുടെ തട്ടകത്തിൽ 2-1ന് പരാജയപ്പെടുത്തി കോപ്പലാശാന്റെ ടീം പോയിന്റ് പട്ടികയിൽ നാലാമതെത്തി.

37-മിനുറ്റിൽ മുംബൈ താരം സഞ്ജു പ്രധാന്റെ സെൽഫ് ഗോളിലൂടെ ജെംഷഡ്പൂർ മുന്നിലെത്തി. ഫറുഖ് ചൗധരിയുടെ മുന്നേറ്റം തടയാനുള്ള ശ്രമമാണ് സെൽഫ് ഗോളായി പരിണമിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ 79-ാം മിനിറ്റിൽ എവർട്ടൻ സാന്റോസിലൂടെ ഗോൾമടക്കിയ അവർ സമനില ഉറപ്പിച്ച നിമിഷത്തിലാണ് ജംഷഡ്പുരിന്റെ വിജയഗോൾ പിറന്നത്. ഗോൾകീപ്പർ സുബ്രതോ പാലിന്റെ പ്രകടനമാണ് മുംബൈയെ സമനില ഗോൾ നേടുന്നതിൽനിന്ന് തടഞ്ഞത്.

ജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായാണ് അവർ നാലാം സ്ഥാനത്തെത്തിയത്. 13 കളിയിൽ 17 പോയിന്റുള്ള മുംബൈ സിറ്റി എഫ്‌സി പോയിന്റ് പട്ടികയിൽ ആറാമതാണ്.