- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ എസ് എല്ലിൽ വീണ്ടും ഗോൾമഴ; എ ടി കെ മോഹൻ ബഗാന്റെ വമ്പൊടിച്ച് മുംബൈ സിറ്റി എഫ്.സി; ജയം ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്; ആറ് പോയിന്റോടെ മുംബൈ മുന്നിൽ
മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ എ.ടി.കെ മോഹൻ ബഗാനെ ഗോൾമഴയിൽ മുക്കി നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സി. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് മുംബൈ എടികെയെ കീഴടക്കിയത്.
മൂന്ന് മത്സരങ്ങളിൽ എടികെയുടെ ആദ്യ തോൽവിയാണിത്. മൂന്ന് കളികളിൽ രണ്ടാം ജയവുമായി മുംബൈ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ എ ടി കെ നാലാം സ്ഥാനത്തായി.
നാലാം മിനിറ്റിൽ വിക്രം പ്രതാപ് സിങ്ങിലൂടെ മുംബൈ മുന്നിലെത്തി. 25ാം മിനിറ്റിൽ താരത്തിന്റെ തന്നെ മറ്റൊരു ഗോളിലൂടെ മുംബൈ ലീഡയുർത്തി. 38ാം മിനിറ്റിൽ ഇഗോർ ആൻഗുലോയുടെ ഗോളിൽ ആദ്യ പകുതിക്ക് പിരിയുമ്പോൾ സ്‌കോർ 3 - 0ന് മുന്നിൽ..
രണ്ടാം പകുതി ആരംഭിച്ചതിന് പിന്നാലെ എ.ടി.കെയുടെ ദീപക് താങ്ക്രി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അവർ പത്ത് പേരായി ചുരുങ്ങി. തൊട്ടടുത്ത മിനിറ്റിൽ മൗത്താർഡ ഫാളിന്റെ ഗോളിൽ മുംബൈ ലീഡ് 4-0 ആയി ഉയർത്തി. 52ാം മിനിറ്റിൽ ബിപിൻ സിങ്ങിന്റെ ഗോളിൽ മുംബൈ പട്ടിക പൂർത്തിയാക്കി.
A FIFTH goal to make it a 5 Star performance tonight ????
- Indian Super League (@IndSuperLeague) December 1, 2021
There's no stopping the Islanders ????
Watch the #ATKMBMCFC game live on @DisneyPlusHS - https://t.co/LL4Zg77ZNB and @OfficialJioTV
Live Updates: https://t.co/h84tPFbzZw #HeroISL #LetsFootball #ISLMoments | @MumbaiCityFC https://t.co/ub8CqU4dpV pic.twitter.com/9vavrsPpvz
60ാം മിനിറ്റിൽ ഡേവിഡ് വില്യംസ് എ.ടി.കെ മോഹൻ ബഗാന്റെ ആശ്വാസ ഗോൾ നേടി. തകർപ്പൻ ജയത്തോടെ കഴിഞ്ഞ കളിയിൽ ഹൈദരാബാദിനോടെറ്റ തോൽവിയിൽ നിന്ന് ഗംഭീര തിരിച്ചുവരവാണ് മുംബൈ നടത്തിയത്.
മൂന്ന് കളികളിൽ നിന്ന് ആറ് പോയിന്റുള്ള മുംബൈയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. ഒഡീഷയ്ക്കും ചെന്നൈക്കും, എടികെയ്ക്കും ആറ് പോയിന്റ് വീതമുണ്ടെങ്കിലും ഗോൾ ശരാശരിയിൽ മുന്നിലെത്തിയതാണ് പോയിന്റ് പട്ടികയിലും മുംബൈയെ ഒന്നാമതെത്തിച്ചത്. ഒഡീഷ രണ്ടാമതും ചെന്നൈയിൻ മൂന്നാമതും എ.ടി.കെ നാലാം സ്ഥാനത്തുമാണ്.
സ്പോർട്സ് ഡെസ്ക്