- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ സ്ത്രീകൾ കയറിയാൽ ഹാജി അലി ദർഗയിലും സ്ത്രീകൾക്കു പ്രവേശനം നൽകാം; സുപ്രീം കോടതി വിധി വരട്ടെയെന്നു മുംബൈ ഹൈക്കോടതി
മുംബൈ: ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം നൽകാൻ സുപ്രീം കോടതി തയ്യാറാകുമോ എന്നു നോക്കിയിരിക്കുകയാണ് മുംബൈ ഹൈക്കോടതി. സമാനമായ മറ്റൊരു കേസിൽ വിധി പുറപ്പെടുവിക്കുന്നതിനാണു മുംബൈ കോടതി സുപ്രീം കോടതിയുടെ തീരുമാനമറിയാൻ കാത്തിരിക്കുന്നത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചാൽ മുസ്ലിം ആരാധനാലയമായ ഹാജി അലി ദർഗയിൽ സ്ത്രീകളെ കയറ്റ

മുംബൈ: ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം നൽകാൻ സുപ്രീം കോടതി തയ്യാറാകുമോ എന്നു നോക്കിയിരിക്കുകയാണ് മുംബൈ ഹൈക്കോടതി. സമാനമായ മറ്റൊരു കേസിൽ വിധി പുറപ്പെടുവിക്കുന്നതിനാണു മുംബൈ കോടതി സുപ്രീം കോടതിയുടെ തീരുമാനമറിയാൻ കാത്തിരിക്കുന്നത്.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചാൽ മുസ്ലിം ആരാധനാലയമായ ഹാജി അലി ദർഗയിൽ സ്ത്രീകളെ കയറ്റണമെന്ന് ആവശ്യപ്പെട്ടുന്ന ഹർജിയിൽ തീരുമാനമെടുക്കാമെന്ന് മുംബൈ ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി എം ഖാനാഡെ അധ്യക്ഷനായ ബെഞ്ചാണ് ഈ കാര്യം വ്യക്തമാക്കിയത്.
മുംബൈയിലെ ഹാജി അലി ദർഗയിൽ മുസ്ലിം സ്ത്രീകൾക്കുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹർജിയാണ് ബോംബെ ഹൈക്കോടതി പരിഗണിക്കുന്നത്. സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സമാനമായ കേസാണ് സുപ്രീംകോടതിയിലുമുള്ളതെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ശബരിമല കേസിൽ സുപ്രീംകോടതിയുടെ നിലപാട് എന്തായിരിക്കുമെന്ന് നോക്കി അതിനനുസരിച്ച് ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ഭരണഘടനാപരമായി സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നത് വിലക്കാനാകില്ലെന്ന് ജനുവരി 11ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെയാണ് മുംബൈ ഹൈക്കോടതിയുടെ നിരീക്ഷണവും.

