- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധിക മരിച്ചത് സ്വത്തെല്ലാം പ്രിയ നായകന് എഴുതി വെച്ച ശേഷം; പത്തു കോടിയുടെ സ്വത്ത് മുംബൈക്കാരി എഴുതി വച്ചത് സഞ്ജയ് ദത്തിന്റെ പേരിൽ
ആരാധിക മരിച്ചതിന്റെ ഞെട്ടലിലാണ് ബോളിവുഡ് താരം സഞ്ജയ് ദത്ത്. കാരണം ഈ ആരാധിക മരിച്ചത് തന്റെ പേരിലുള്ള സ്വത്തുക്കൾ മുഴുവൻ സഞ്ജയ് ദത്തിന്റെ പേരിൽ എഴുതി വെച്ച ശേഷമാണ്. ഇക്കഴിഞ്ഞ ജനുവരി 29നാണ് നിഷ ഹരിഷ്ചന്ദ്ര ത്രിപാഠി എന്ന സ്ത്രീ മരിച്ചത്. തൊട്ടു പിന്നാലെ മുംബൈ പൊലീസിന്റെ ഫോൺ കോൾ വന്നപ്പോൾ സഞ്ജയ് ഒന്നു ഞെട്ടി. നിഷ തന്റെ പത്തു കോടി വിലമതിക്കുന്ന സ്വത്തുക്കൾ എല്ലാം സഞ്ജയ് ദത്തിന്റെ പേരിലേക്ക് മാറ്റിയിരിക്കുന്നു. മലബാർ ഹില്ലിലെ താമസക്കാരിയായ ഈ അറുപത്തിരണ്ടുകാരി തന്റെ സ്വത്ത് സഞ്ജയ് ദത്തിന് എഴുതിനൽകുന്നത് സംബന്ധിച്ച് നിരവധി തവണ ബാങ്ക് ഓഫ് ബറോഡയുടെ വാക്കോഷ്വർ ശാഖയിലേയ്ക്ക് കത്തെഴുതിയിരുന്നു. ബന്ധുക്കളാണ് ബാങ്കുമായി നടത്തിയ കത്തിടപാടുകൾ മരണശേഷം കണ്ടെടുത്തത്. എൺപതുകാരിയായ അമ്മയ്ക്കും മൂന്ന് സഹോദരങ്ങൾക്കുമൊപ്പം മലബാർ ഹില്ലിലെ ത്രിവേണി അപ്പാർട്ട്‌മെന്റിലെ ഒരു മബന്ന് മുറി ഫ്‌ളാറ്റിലാണ് നിഷ താമസിച്ചിരുന്നത്. ഈ ഫ്‌ളാറ്റ് അടക്കമുല്‌ള സ്വത്തുക്കൾ എല്ലാം സഞ്ജയ് ദത്തിന്റെ പേരിൽ ഇവർ എഴുതി വെച്ചിരുന്നു. മരണാനന്
ആരാധിക മരിച്ചതിന്റെ ഞെട്ടലിലാണ് ബോളിവുഡ് താരം സഞ്ജയ് ദത്ത്. കാരണം ഈ ആരാധിക മരിച്ചത് തന്റെ പേരിലുള്ള സ്വത്തുക്കൾ മുഴുവൻ സഞ്ജയ് ദത്തിന്റെ പേരിൽ എഴുതി വെച്ച ശേഷമാണ്.
ഇക്കഴിഞ്ഞ ജനുവരി 29നാണ് നിഷ ഹരിഷ്ചന്ദ്ര ത്രിപാഠി എന്ന സ്ത്രീ മരിച്ചത്. തൊട്ടു പിന്നാലെ മുംബൈ പൊലീസിന്റെ ഫോൺ കോൾ വന്നപ്പോൾ സഞ്ജയ് ഒന്നു ഞെട്ടി. നിഷ തന്റെ പത്തു കോടി വിലമതിക്കുന്ന സ്വത്തുക്കൾ എല്ലാം സഞ്ജയ് ദത്തിന്റെ പേരിലേക്ക് മാറ്റിയിരിക്കുന്നു.
മലബാർ ഹില്ലിലെ താമസക്കാരിയായ ഈ അറുപത്തിരണ്ടുകാരി തന്റെ സ്വത്ത് സഞ്ജയ് ദത്തിന് എഴുതിനൽകുന്നത് സംബന്ധിച്ച് നിരവധി തവണ ബാങ്ക് ഓഫ് ബറോഡയുടെ വാക്കോഷ്വർ ശാഖയിലേയ്ക്ക് കത്തെഴുതിയിരുന്നു. ബന്ധുക്കളാണ് ബാങ്കുമായി നടത്തിയ കത്തിടപാടുകൾ മരണശേഷം കണ്ടെടുത്തത്.
എൺപതുകാരിയായ അമ്മയ്ക്കും മൂന്ന് സഹോദരങ്ങൾക്കുമൊപ്പം മലബാർ ഹില്ലിലെ ത്രിവേണി അപ്പാർട്ട്‌മെന്റിലെ ഒരു മബന്ന് മുറി ഫ്‌ളാറ്റിലാണ് നിഷ താമസിച്ചിരുന്നത്. ഈ ഫ്‌ളാറ്റ് അടക്കമുല്‌ള സ്വത്തുക്കൾ എല്ലാം സഞ്ജയ് ദത്തിന്റെ പേരിൽ ഇവർ എഴുതി വെച്ചിരുന്നു.
മരണാനന്തരം നടന്ന പ്രാർത്ഥനായോഗത്തിനുശേഷമാണ് കുടുംബത്തിന് നിഷ സ്വത്തെല്ലാം സഞ്ജയ് ദത്തിന്റെ പേരിൽ എഴുതിവച്ച വിവരം അറിഞ്ഞത്. മരണത്തിന് ഏതാനും മാസങ്ങൾക്ക് മുൻപാണ് അവർ സ്വത്ത് ദത്തിന് എഴുതിവച്ചത്. സഞ്ജയ് ദത്തിന്റെ പേരാണ് അവർ നോമിനിയായി ബാങ്കിന് എഴുതിനൽകിയത്.
എന്നാൽ, ഈ സ്വത്തിലെ ഒരു കാശും തനിക്ക് വേണ്ടെന്ന് സഞ്ജയ് ദത്ത് ബാങ്കിനെ അറിയിച്ചിട്ടുണ്ട്. സ്വത്ത് നിഷയുടെ കുടുംബത്തിന് തിരിച്ചുകൊടുക്കാനുള്ള ഒരുക്കത്തിലാണ് ദത്ത്.