- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ 17 വരെ പേര് ചേർക്കാം
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ഈ മാസം 17വരെ ജനങ്ങൾക്ക് അവസരം ലഭിക്കുമെന്ന് മുംബൈ കളക്ടർ എ. ശൈല പത്രസമ്മേളനത്തിൽ പറഞ്ഞു. വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രായപൂർത്തിയായവർക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം തങ്ങളുടെ മണ്ഡലങ്ങളിലെ ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസറെ സമീപിക്കാം. ഫോറം നമ്പർ 6 പൂരിപ്പിച്
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ഈ മാസം 17വരെ ജനങ്ങൾക്ക് അവസരം ലഭിക്കുമെന്ന് മുംബൈ കളക്ടർ എ. ശൈല പത്രസമ്മേളനത്തിൽ പറഞ്ഞു. വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രായപൂർത്തിയായവർക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം തങ്ങളുടെ മണ്ഡലങ്ങളിലെ ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസറെ സമീപിക്കാം. ഫോറം നമ്പർ 6 പൂരിപ്പിച്ചു നൽകണം. പാസ്പോർട്ട്സൈസ് ഫോട്ടോ, പ്രായം തെളിയിക്കുന്ന രേഖ, താമസരേഖ എന്നിവ ഒപ്പം വയ്ക്കണം. www.eci.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ഫോറം 6 ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നൽകിയാൽ മതി.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം 47,582 പുതിയ വോട്ടർമാർ മുംബൈ നഗരത്തിൽ ഉണ്ടായിട്ടുണ്ട്. പതിനേഴിനുള്ളിൽ പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേർ ചേർക്കാൻ സമയം നൽകിയതുവഴി ഇനിയും വോട്ടർമാരുടെ എണ്ണം ഉയരും. പുതിയതായി വോട്ടറാകാൻ ഓരോ മണ്ഡലത്തിലെയും ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസറെയാണ് സമീപിക്കേണ്ടതെന്നും മുംബൈ കളക്ടർ വ്യക്തമാക്കി. മുംബൈ നഗരത്തിൽ 2,566 പോളിങ് സ്റ്റേഷനുകളുണ്ടാവും. ലോകസഭയിൽ ഒരു സ്ഥാനാർഥിക്ക് ചെലവഴിക്കേണ്ട തുക 70 ലക്ഷമാണെങ്കിൽ നിയമസഭാ സ്ഥാനാർഥിയുടേത് 28 ലക്ഷമാണ്. തിരഞ്ഞെടുപ്പുമായി ഏതെങ്കിലും തരത്തിൽ ലംഘനം നടന്നാൽ 1951 എന്ന കോൾ സെന്റർ നമ്പറിൽ വിളിച്ചറിയിക്കാമെന്നും കളക്ടർ വ്യക്തമാക്കി.
വോട്ടേഴ്സ് കാർഡ് ഉണ്ടായിട്ടും പട്ടികയിൽ പേരില്ല എന്ന പരാതിക്കാർക്കും പേരു ചേർക്കാൻ അവസരമുണ്ട്. കാർഡിന്റെ പകർപ്പ് സഹിതം ഫോറം 6 പൂരിപ്പിച്ച് നൽകിയാൽ മതി. കാർഡിലെ മേൽവിലാസം ശരിയാണെങ്കിൽ മറ്റു രേഖകൾ ആവശ്യമില്ല. മേൽവിലാസം മാറിയവർക്കും പുതിയസ്ഥലത്തെ വോട്ടർ പട്ടികയിൽ പേരുചേർക്കാം. ഇതിന് പ്രത്യേക ഫോറമുണ്ട്. വോട്ടിന് അർഹത ഉള്ളവർ നിലവിലുള്ള വോട്ടർപട്ടിക പരിശോധിച്ച് പേരുണ്ടോ എന്ന് ഉറപ്പു വരുത്തണം. ഈ മാസം 27ന് പുതിയ വോട്ടർ പട്ടികയും നിലവിൽവരും. ഇതിനു 10 ദിവസം മുൻപു വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പു കമ്മീഷൻ ഒരുക്കുന്നത്. പട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാൻ 1800221950 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന വെബ്സൈറ്റിൽ പരിശോധിക്കുകയോ ചെയ്യാം.
മുംബൈയിലെ വോട്ടേഴ്സ് ഹെൽപ് സെന്ററുകളുടെ (തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ നിന്ന്) വിലാസവും ഫോൺ നമ്പറും
ധാരാവി ട്രാൻസിറ്റ്സ് ക്യാമ്പ്, മുനിസിപ്പൽ സ്കൂൾ, ധാരാവി റോഡ്, ധാരാവി, മുംബൈ 400 017, ഫോൺ: 9869076809.
ന്യൂ സയൺ മുനിസിപ്പൽ സ്കൂൾ, പ്ലോട്ട് നമ്പർ 160/161, സ്കീം 6, റോഡ് 24, സയൺ (ഈസ്റ്റ്), മുംബൈ 400 022. ഫോൺ: 909582817.
സഹകാർ നഗർ മുനി, മറാഠി പ്രൈമറി സ്കൂൾ, സഹകാർ നഗർ വഡാല (ഈസ്റ്റ്), മുംബൈ 400 031. ഫോൺ: 9768116264.
അമർപ്രേം ബിൽഡിങ്, ഗോഖലെ കോളജിനു സമീപം, ടി.പി.എസ്.3, ഷിമ്പോളി റോഡ്, ബോറിവ്ലി വെസ്റ്റ്. ഫോൺ: 9773399591.
ബി.എം.സി. മാർക്കറ്റ് ഹാൾ, റസ്റ്റംജി കോംപ്ലക്സ്, ഇറാനിവാഡി, ജസ്വന്ത് സാവന്ത് മാർഗ്, ദഹിസർ വെസ്റ്റ്. ഫോൺ: 7507467295.