- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ട് റണ്ണൗട്ട് ഉൾപ്പടെ അവസാന ഓവറിൽ വീണത് മുന്നുവിക്കറ്റുകൾ; വീണ്ടും ലക്ഷ്യം കാണാതെ മുംബൈ; ലക്നൗ സുപ്പർ ജയന്റ്സിനോട് തോറ്റത് 18 റൺസിന്; ജയത്തോടെ ലക്നൗ പോയന്റ് പട്ടികയിൽ രണ്ടാമത്

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന ആറാം തോൽവി. ഇന്ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ 18 റൺസിനാണ് മുംബൈ തോറ്റത്. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ 200 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ആവേഷ് ഖാൻ ലഖ്നൗവിന്റെ വിജയത്തിൽ നിർണായക സ്വാധീനം ചെലുത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്നൗവിനെ ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ (60 പന്തിൽ പുറത്താവാതെ 103) സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ജയ്ദേവ് ഉനദ്ഖട് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഓരോ മാറ്റങ്ങൾ വരുത്തിയാണ് ഇരുവരും ഇറങ്ങിയത്. ലഖ്നൗ ടീമിൽ കൃഷ്ണപ്പ ഗൗതമിന് പകരം മനീഷ് പാണ്ഡെ ടീമിലെത്തി. മുംബൈയിൽ മലയാളി പേസർ ബേസിൽ തമ്പിക്ക് പകരം ഫാബിയൻ അലൻ ഇടം നേടി.
സൂര്യകുമാർ യാദവ് (37), ഡിവാൾഡ് ബ്രേവിസ് (31), തിലക് വർമ (26), കീറൺ പൊള്ളാർഡ് (25) എന്നിവർ മാത്രമാണ് മുംബൈ നിരയിൽ അൽപമെങ്കിലും ചെറുത്തുനിന്നത്. ഇഷാൻ കിഷൻ (13), രോഹിത് ശർമ (6), ഫാബിയൻ അലൻ (8) എന്നിവർ നിരാശപ്പെടുത്തി.
ജയ്ദേവ് ഉനദ്ഖട്് (6 പന്തിൽ 14) അവസാന ഓവറുകളിൽ ജയത്തിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മുംബൈ നായകൻ രോഹിത് ഒരിക്കൽ കൂടി നിരാശപ്പെടുത്തുന്നതാണ് മുംബൈയിൽ കണ്ടത്. മൂന്നാം ഓവറിൽ തന്നെ രോഹിത് മടങ്ങി. ആവേഷ് ഖാന്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിന് ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങുന്നത്.
ഗംഭീര തുടക്കമാണ് ലഖ്നൗവിന് ലഭിച്ചത്. പവർ പ്ലേയിൽ തന്നെ സ്‌കോർ 50 കടന്നു. എന്നാൽ ആറാം ഓവറിൽ ക്വിന്റൺ ഡി കോക്കിനെ (24) നഷ്ടമായി. ഫാബിയൻ അലന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു താരം. മൂന്നാമനായി ക്രീസിലെത്തിയ മനീഷ് പാണ്ഡെ (29 പന്തിൽ 38) നിർണായക സംഭാവന നൽകി. രാഹുൽ- മനീഷ് സഖ്യം 72 റൺസ് കൂട്ടിചേർത്തു.
14-ാം ഓവറിലാണ് മനീഷ് മടങ്ങുന്നത്. മുരുകൻ അശ്വിന്റെ പന്തിൽ ബൗൾഡാവുകായിയുരുന്നു താരം. മാർകസ് സ്റ്റോയിനിസ് (10) സിക്സോടെ തുടങ്ങിയെങ്കിൽ ജയ്ദേവ് ഉനദ്ഖടിന്റെ പന്തിൽ പുറത്തായി. തുടർന്ന് ക്രീസിലെത്തിയ ദീപക് ഹൂഡ (എട്ട് പന്തിൽ 15) സ്‌കോർ 200 കടക്കാൻ സഹായിച്ചു. 19-ാം ഓവറിൽ രാഹുൽ സെഞ്ചുറി പൂർത്തിയാക്കി. അഞ്ച് സിക്സും ഒമ്പത് ഫോറും ഉൾപ്പെടുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. ക്രുനാൽ പാണ്ഡ്യ (1) പുറത്താവാതെ നിന്നു.


