- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്രമോദിയുടെ ഭരണം ഹിറ്റ്ലറുടേതു പോലെയെന്നു മുംബൈ മേയർ; പ്രധാനമന്ത്രിക്കെതിരെ വെടിപൊട്ടിച്ച് ശിവസേനയിലെ വനിതാ നേതാവു രംഗത്ത്
മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന നേതാക്കൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സർക്കാരിനെയും ഒട്ടും താൽപ്പര്യമില്ലെന്നു പലകുറി അവർ നടത്തിയ പ്രസ്താവനകളിൽ നിന്നു വ്യക്തമാണ്. ഇപ്പോഴിതാ പ്രധാനമന്ത്രിയെ ഏകാധിപതിയായ അഡോൾഫ് ഹിറ്റ്‌ലറോട് ഉപമിച്ചും ശിവസേനയിലെ വനിതാ നേതാവ് രംഗത്തെത്തിയിരിക്കുന്നു. മുംബൈ മേയറും ശിവസേന നേതാവുമായ

മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന നേതാക്കൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സർക്കാരിനെയും ഒട്ടും താൽപ്പര്യമില്ലെന്നു പലകുറി അവർ നടത്തിയ പ്രസ്താവനകളിൽ നിന്നു വ്യക്തമാണ്. ഇപ്പോഴിതാ പ്രധാനമന്ത്രിയെ ഏകാധിപതിയായ അഡോൾഫ് ഹിറ്റ്‌ലറോട് ഉപമിച്ചും ശിവസേനയിലെ വനിതാ നേതാവ് രംഗത്തെത്തിയിരിക്കുന്നു.
മുംബൈ മേയറും ശിവസേന നേതാവുമായ സ്‌നേഹൽ അംബേദ്കറാണു മോദിക്കെതിരെ വിമർശനം ഉന്നയിച്ചത്. ഒരു അഭിമുഖത്തിലാണ് മോദിയെ ഹിറ്റ്‌ലറിനോട് ഉപമിച്ച് സ്‌നേഹൽ പരാമർശം നടത്തിയത്.
അദ്ദേഹം സ്വയം ചെയ്യുന്ന ജോലികളെ താൻ അംഗീകരിക്കുന്നുവെന്നും പക്ഷേ, പലപ്പോഴും അദ്ദേഹത്തിന്റെ പ്രവൃത്തികൾ ഹിറ്റ്‌ലറിന്റേതുപോലെയാണെന്നും മുംബൈ മേയർ പറഞ്ഞു. ഒരു വ്യക്തിയിലേക്ക് അധികാരം ചുരുങ്ങുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും സ്‌നേഹൽ അഭിപ്രായപ്പെട്ടു.
മുംബൈയിലെ ഏഴാമത്തെ വനിതാ മേയറായി 2014ൽ ആണ് സ്‌നേഹൽ അധികാരത്തിൽ എത്തുന്നത്. ആദ്യത്തെ ദലിത് മേയർ കൂടിയാണിവർ. മന്ത്രിമാരെ പോലെ വാഹനത്തിന് മുകളിൽ ചുവന്ന ബീക്കൺ ലൈറ്റ് വേണമെന്നും നഗരത്തിൽ തന്റെ സ്ഥാനം മുഖ്യമന്ത്രിയുടേതിന് തുല്യമാണെന്നും അവകാശപ്പെടുന്ന നേതാവാണു സ്‌നേഹൽ.

