ക്ലൻഡിൽ മുണ്ടിനീര് പടരുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. സ്‌കൂൾ കുട്ടികൾക്കി ടയിലാണ് മുണ്ടിനീര് വ്യാപിച്ച് കാണുന്നത്്. കഴി്ഞ്ഞ 20 വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും വലിയ പകർച്ചവ്യാധി ആണിതെന്നും റിപ്പോർട്ടുണ്ട്.

കഴിഞ്ഞ എട്ടു മാസത്തിനിടെ 300ഓളം കുട്ടികൾക്കാണ് മുണ്ടിനീര് പകർന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 16 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ സംഖ്യയാണ് ഇതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.

കുട്ടികളിൽ മുണ്ടിനീര് പടരാനുള്ള സാധ്യത ഏറെയാണെന്നും ആരോഗ്യവകുപ്പ് സൂചിപ്പിക്കുന്നു. രോഗമുള്ള കുട്ടികളുമായി സംസർഗം ചെയ്യുന്നത് മറ്റു കുട്ടികളിലും രോഗം പടരാൻ സാധ്യത ഉണ്ടാക്കുമെന്നും പറയുന്നു. ചുരുങ്ങിയത് രോഗം വന്നാൽ ഏഴു ദിവസമെങ്കിലും വീടുകളിൽ ചെലവഴിക്കണമെന്നും അധികൃതർ പറഞ്ഞു.