മൂന്നാർ: രണ്ടാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവർ. പരസ്പരം ഫോൺവിളിയും സൗഹൃദവുമായി കഴിഞ്ഞിരുന്നവർ. ആക്രണത്തിന് പിന്നിലെ കാരണം അജ്ഞാതം. ഇരുവരും അപകട നില തരണം ചെയ്തു. വിദ്യാർത്ഥിക്കതിരെ വധശ്രമത്തിന് കേസെടുത്തു.പെൺകുട്ടി കുട്ടി ഇപ്പോഴും ആക്രമത്തിന്റെ ആഘാതത്തിൽ. വിവരങ്ങൾ ശേഖരിച്ചുവരുന്നെന്ന് പൊലീസ് അറിയിച്ചു.

പ്ലസ് ടു വിദ്യാർത്ഥി പ്ലസ്സവൺ വിദ്യാർത്ഥിനിയെ കഴുത്തികൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മൂന്നാർ സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ തലയുടെ പിൻഭാഗത്തും കൈയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്.ആക്രമി വാക്കത്തി പോലുള്ള ആയുധം കൊണ്ട്് വെട്ടുകയായിരുന്നു.രണ്ടാമതും വെട്ടിയപ്പോൾ തടുത്തപ്പോഴാണ്് കൈയ്ക്ക് മുറിവേറ്റത്.പെൺകുട്ടി നിലവിളിച്ച് കൊണ്ട് ഓടിയതോടെയാണ് പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യയ്ക്ക് മുതിർന്നത്.

കഴുത്തിലും കൈയിലും മുറിവുണ്ടാക്കിയ ശേഷം നടന്നുനീങ്ങവെ വിദ്യാർ്ത്ഥി കുഴഞ്ഞുവീഴുകയായിരുന്നു.നാട്ടുകാർ മൂന്നാറിലെ ആശുപത്രിയിൽ എത്തിച്ചു.തുടർന്ന് വിദഗ്ധ ചിക്തയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
അടിയന്തിര ശസ്ത്രക്രീയയ്ക്ക് വിധേയനാക്കിയ വിദ്യാർത്ഥി തീവ്രപരിചണ വിഭാഗത്തിൽ ചികത്സയിലാണ്.

വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് സ്‌കൂൾ ബസിൽ പെൺകുട്ടി വീടിന് സമീപത്ത് ഇറങ്ങി. പിന്നാലെ ഓട്ടോയിൽ എത്തിയ വിദ്യാർത്ഥി, പെൺകുട്ടിയെ അടുത്തുള്ള ദേവാലയ പരിസരത്തേക്ക് വിളിച്ചു കൊണ്ടു പോയി. പിൻഭാഗത്തെ ശുചി മുറിയുടെ സമീപം സംസാരിച്ച് നിൽക്കുന്നതിടെ വിദ്യാർത്ഥി കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.ആയുധം കരുതിയിരുന്നതിനാൽ ആക്രമിക്കാൻ ലക്ഷ്യമിട്ട് തന്നെയാണ് വിദ്യാർത്ഥി എത്തിയതെന്നാണ് പൊലീസിന്റെ അനുമാനം.

വിദ്യാർത്ഥിനിയെ കാത്ത് മാതാവ് പാതവക്കിൽ നിന്നിരുന്നു.ശരീരം മുഴുവൻ രക്തമൊലിച്ച നിലയിൽ ഓടി വരുന്ന മകളെ കണ്ട മാതാവ് അലറിവിളിച്ച് കരഞ്ഞു.ഉടൻ ആയൽക്കാരെയും കൂട്ടി ഇവർ മകളെ മൂന്നാറിലെ ആശുപത്രിയിൽ എത്തിച്ച് ,ചികത്സ ലഭ്യമാക്കുകയായിരുന്നു.കൈയ്ക്ക് പൊട്ടലുള്ളതിനാൽ വിദഗ്ധ ചികത്സയ്ക്കായി കോയമ്പത്തൂരിലേ ആശുപത്രിയിലേക്ക് മാറ്റി.

സ്വയം പരിക്കേൽപ്പിച്ചതിനാൽ ദേഹമാസകലം രക്തം പടർന്ന് അടുത്തുള്ള ഒരു തോടിന് സമീപം തളർന്നുവീണ വിദ്യാർത്ഥിയുടെ അടുത്തെത്താൻ ഓടിക്കൂടിയവർ ഭയപ്പെട്ടിരുന്നു.അപകസ്ഥിതി കണക്കിലെടുത്ത് ഇവരിൽ ചിലർ മുന്നിട്ടിറങ്ങി വിദ്യാർത്ഥിയെയും മൂന്നാറിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

മൂന്നാർ ഡിവൈ.എസ്‌പി കെ ആർ മനോജിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.ഇരുവരും അടുപ്പത്തിലായിരുന്നെന്നും പെൺകുട്ടി ബന്ധം ഉപേക്ഷിക്കുന്നതിന് തയ്യാറായെന്നും ഇതിൽ പ്രകോപിതനായിട്ടാണ് സംസാരിക്കാനുണ്ടെന്നും പറഞ്ഞ് ,മാറ്റി നിർത്തി പെൺകുട്ടിയെ ആക്രമിച്ചതെന്നുമാണ്് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ ലഭിച്ചിട്ടുള്ള വിവരം.