- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി വളർത്താൻ മുടക്കോഴി മലയിൽ പോയി ഒളിക്കേണ്ട അവസ്ഥ ലീഗിനില്ലെന്ന മുനവ്വറലി തങ്ങളുടെ പഞ്ച് ഡയലോഗ്; കെ.ടി.ജലീൽ വിഷയം സമർഥമായി ഉന്നയിച്ച് പി.കെ.ഫിറോസ്; യൂത്ത് ലീഗിന്റെ യുവജനയാത്ര പാതി വഴി പിന്നിടുമ്പോൾ മിന്നും താരങ്ങൾ തങ്ങളും ഫിറോസും തന്നെ; യൂത്ത് ലീഗിന്റെ പുതിയ മുഖമായി തിളങ്ങി വൈറ്റ് ഗാർഡും
കോഴിക്കോട്: യൂത്ത് ലീഗിന്റെ യുവജന യാത്ര അഞ്ച് ജില്ലകൾ പിന്നിട്ടതോടെ ആത്മ വിശ്വാസത്തിന്റെ കൊടുമുടിയിലാണ് യൂത്ത് ലീഗ് നേത്യത്വം .ചരിത്രത്തിൽ ഇത്‌വരെയില്ലാത്ത സ്വീകരണമാണ് യുവജന യാത്രക്ക് വിവിധ ജില്ലകളിൽ നിന്നും ലഭിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ തടിച്ചു കൂടിയ പ്രവർത്തകർ അച്ചടക്കം കൊണ്ടും പ്രവർത്തന മികവു കൊണ്ടും ശ്രദ്ധനേടുന്നുണ്ട്. എം.എസ്.എഫിൽ പോലും പ്രവർത്തിച്ച് ശീലമില്ലാത്ത പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യാത്രയുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നതായിരുന്നു ലീഗിന്റെ ഉന്നത നേത്യത്വത്തിന്റെ ആദ്യ ഘട്ടത്തിലുള്ള ആലോചന.പ്രസംഗ പാടമോ സംഘാടക മികവോ ഒന്നും കൂടുതലായി എടുത്തു പറയാൻ മുനവ്വറലി തങ്ങളുടെ കൈവശമുണ്ടായിരുന്നില്ല.ഇക്കാര്യം അടുത്ത് തുറന്ന് പറയാൻ നേതാക്കൾക്കും സാധിച്ചിരുന്നില്ല.യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി പി.കെ.ഫിറോസും നജീബ് കാന്തപുരവും തമ്മിൽ രൂക്ഷമായ തർക്കം വന്നതോടെയാണ് മധ്യസ്ഥനായി മുനവ്വറലി തങ്ങൾ വരുന്നത്.പി.കെ.ഫിറോസിനെ ജനറൽ സെക്രട്ടറിയായും നജീബ് കാന്തപുരത്തെ സീനിയ
കോഴിക്കോട്: യൂത്ത് ലീഗിന്റെ യുവജന യാത്ര അഞ്ച് ജില്ലകൾ പിന്നിട്ടതോടെ ആത്മ വിശ്വാസത്തിന്റെ കൊടുമുടിയിലാണ് യൂത്ത് ലീഗ് നേത്യത്വം .ചരിത്രത്തിൽ ഇത്‌വരെയില്ലാത്ത സ്വീകരണമാണ് യുവജന യാത്രക്ക് വിവിധ ജില്ലകളിൽ നിന്നും ലഭിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ തടിച്ചു കൂടിയ പ്രവർത്തകർ അച്ചടക്കം കൊണ്ടും പ്രവർത്തന മികവു കൊണ്ടും ശ്രദ്ധനേടുന്നുണ്ട്.
എം.എസ്.എഫിൽ പോലും പ്രവർത്തിച്ച് ശീലമില്ലാത്ത പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യാത്രയുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നതായിരുന്നു ലീഗിന്റെ ഉന്നത നേത്യത്വത്തിന്റെ ആദ്യ ഘട്ടത്തിലുള്ള ആലോചന.പ്രസംഗ പാടമോ സംഘാടക മികവോ ഒന്നും കൂടുതലായി എടുത്തു പറയാൻ മുനവ്വറലി തങ്ങളുടെ കൈവശമുണ്ടായിരുന്നില്ല.ഇക്കാര്യം അടുത്ത് തുറന്ന് പറയാൻ നേതാക്കൾക്കും സാധിച്ചിരുന്നില്ല.യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി പി.കെ.ഫിറോസും നജീബ് കാന്തപുരവും തമ്മിൽ രൂക്ഷമായ തർക്കം വന്നതോടെയാണ് മധ്യസ്ഥനായി മുനവ്വറലി തങ്ങൾ വരുന്നത്.പി.കെ.ഫിറോസിനെ ജനറൽ സെക്രട്ടറിയായും നജീബ് കാന്തപുരത്തെ സീനിയർ വൈസ് പ്രസിഡണ്ടായും നിയമിക്കുന്നത്.
യുവജന യാത്രയോട കൂടി പാണക്കാട് കുടുംബത്തിൽ നിന്നും നല്ലൊരു സംഘാടകനും പ്രാസംഗികനും കൂടി ഉയർത്തെഴുനേൽക്കുന്നുവെന്ന് പ്രവർത്തകരെ കൊണ്ട് പറയിക്കാൻ മുനവ്വറലി തങ്ങൾക്ക് സാധിച്ചുവെന്നാണ് യുവജന യാത്ര പാതി ദുരം പിന്നിടുമ്പോൾ പുറത്ത് വരുന്ന വാർത്തകൾ. യഥാർത്ഥ കിങ് മേക്കറായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മാറിയെന്നതാണ് വസ്തുത. രാഷ്ട്രീയം പറയേണ്ടിടത്ത് ക്യത്യമായി രാഷ്ട്രീയം പറഞ്ഞും റിലീഫ് പ്രവർത്തനങ്ങളുടെ രാഷ്ട്രീയം പറയേണ്ടിടത്ത് അത് പറഞ്ഞും അക്രമ രാഷ്ട്രീയത്തിന്റെ കെടുതികൾ വിവരിക്കേണ്ടിടത്ത് അത് പറഞ്ഞുമാണ് തങ്ങൾ മുമ്പോട്ട് നീങ്ങുന്നത്.
കണ്ണൂരും തലശ്ശേരിയും കോഴിക്കോടും മുനവ്വറലി തങ്ങൾ നടത്തിയ പ്രസംഗവും വേദികളിലെ ഇടപെടലും ഏവരുടെയും പ്രശംസക്കിടയാക്കിയിരുന്നു. പാർട്ടി വളർത്താൻ മുടക്കോഴി മലയിൽ പോയി ഒളിക്കേണ്ടി അവസ്ഥ ലീഗിനില്ലെന്ന മുനവ്വറലി തങ്ങളുടെ പഞ്ച് ഡയലോഗിനും നല്ല പ്രതികരണമാണ് ലീഗ് അണികളിൽ നിന്നും ലഭിച്ചത്. തങ്ങളെ സ്നേഹവായ്പോടെ നെഞ്ചേറ്റാൻ സാധാരണ പ്രവർത്തകർ മിനക്കെടുന്നുവെന്നാണ് ഏറ്റവും ആസ്വാദ്യകരമായ വാർത്ത.
കെ.ടി.ജലീൽ വിഷയത്തെ വളരെ തന്ത്രപൂർവ്വം യുവജന യാത്രയുടെ 'ടീസേഴ്‌സ്' ആയി ഉപയോഗിക്കാൻ പി.കെ.ഫിറോസിനായി എന്നതാണ് യുവജന യാത്രയുടെ വിജയതിളക്കം.കേരളത്തിലെ മറ്റ് ഏത് യുവജന സംഘനകളുടെക്കാൽ റൈറ്റിംഗിൽ ഏറെ മുന്നേറാൻ ഈ സമയത്ത് യൂത്ത് ലീഗിന് സാധിച്ചിട്ടുണ്ട്.കെ.ടി.ജലീലിനെതിരെ സടകുടഞ്ഞെഴുനേറ്റ നിമിഷം മുതൽ പത്ര ദ്യശ്യ മാധ്യമങ്ങൾ യൂത്ത് ലീഗിന് പതിവിൽ കൂടുതൽ പ്രാധാന്യം നൽകിയതും യൂത്ത് ലീഗിനും പി.കെ.ഫിറോസിനും യുവജന യാത്രക്കും ഉണ്ടാക്കിയ മൈലേജ് ചില്ലറയൊന്നുമല്ല.ജലീലിന്റെ വെള്ള കുപ്പായത്തിൽ കരി മഷി ഒഴിച്ചു എന്ന് മാത്രമല്ല അതിന്റെ പാപഭാരം നിയമസഭയോളം ലൈവായി നിലനിർത്താനും യൂത്ത് ലീഗിന് സാധിച്ചിട്ടുണ്ട്. നജീബ് കാന്തപുരത്തിനെതിരെ ഉയർന്ന ആരോപണത്തെ ശക്തമായി നേരിടാൻ യൂത്ത് ലീഗിന് സാധിച്ചെങ്കിലും നജീബ് പഴയ ഫോമിലെക്കെത്തിയില്ലെന്നതും എടുത്തു പറയേണ്ടതാണ്.ട്രഷറായി നിലപാട് രാഷ്ട്രീയത്തിൽ ഉറച്ച് നിന്ന് പോരാടിയ എം.എ.സമദും ജാഥക്ക് വിജയം നേടി കൊടുക്കുന്നതിൽ മികച്ച പങ്ക് വഹിക്കുകയാണ്.
കെ.എം.ഷാജിക്ക് ശേഷം യൂത്ത് ലീഗിൽ സിപിഎമ്മിനെതിരെ നെഞ്ചോട് ഏറ്റ് മുട്ടാൻ കരുത്ത് തനിക്കുണ്ടെന്ന് തെളിയിക്കാൻ ഫിറോസിന് സാധിച്ചു എന്നത് അണികൾക്ക് ഏറെ ആവേശം പകർന്നിട്ടുണ്ട്.യുവജന യാത്രയിലെ കോഴിക്കോട് സമാപന സ്ഥലത്ത് കെ.എം.ഷാജിക്ക് ലഭിച്ച അണികളുടെ പിന്തുണയും എടുത്തു പറയേണ്ടത് തന്നെയാണ്.സി.എച്ചിന്റെ പ്രസംഗത്തിലെ മർമ്മവും വാക്കുകളിലെ തെളിച്ചവുമായി ഷാജി കോഴിക്കോട് സ്വീകരണ വേദിയിൽ പ്രസംഗിച്ച് കൂടുതൽ കരുത്തോടെ മുന്നേറിയത് യുവജന യാത്രക്ക് കൂടുതൽ മാറ്റ് കൂട്ടിയിരുന്നു.യുവജന യാത്രക്ക് താര തിളക്കം ലഭിച്ച മറ്റൊരു പദ്ധതിയായിരുന്നു വൈറ്റ് ഗാർഡ്. ഓരോ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ചുരുങ്ങിയത് 30 പേർ വീതമെന്ന നിലയിൽ സംസ്ഥാനത്ത് 15000 വൈറ്റ് ഗാർഡുകളെയാണ് വിദഗ്ധ പരിശീലനം നൽകിയത്.പ്രകൃതി ദുരന്തമടക്കമുള്ള സമയത്ത് സമൂഹത്തിന് ഗുണകരമായ രീതിയിൽ ഇടപെടാൻ കഴിയുമെന്ന തരത്തിലാണ് വൈറ്റ് ഗാർഡിന്റെ സെറ്റപ്പ്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി.മുഹമ്മദലിയാണ് ഇതിന് ചുക്കാൻ പിടിച്ചത്. വൈറ്റ് ഗാർഡിന്റെ പ്രവർത്തന മികവിന് മികച്ച അംഗീകരമാണ് പാണക്കാട് മുനവ്വറലി തങ്ങളും ലീഗ് നേതാക്കളും കോഡിനേറ്ററും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി.മുഹമ്മദലിക്ക് നൽകിയത്.മുനവ്വറലി തങ്ങൾ തന്നെ മുഹമ്മദലിക്ക് തൊപ്പി കൈമാറുന്ന ഫോട്ടോ എഫ്.ബി.യിൽ പോസ്റുകയും ചെയ്തിരുന്നു.