- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീരുമാനത്തെ അംഗീകരിക്കുന്നു; വഹാബിന്റെ സ്ഥാനാർത്ഥിത്വം ശരിയോ എന്ന് കാലം തെളിയിക്കട്ടേ; മുസ്ലിം ലീഗ് തീരുമാനത്തെ പരോക്ഷമായി വിമർശിച്ച് മുനർവ്വലി തങ്ങളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്
കോഴിക്കോട്: സമസ്തയുടെ പിന്തുണയുമായാണ് മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രവാസി മലയാളി അബ്ദുൾ വഹാബ് മാറിയെന്നതാണ് സത്യം. സമസ്തയെ പിണക്കാൻ മുസ്ലിം ലീഗ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾക്ക് കഴിയുകയുമില്ല. ഇതു മനസ്സിലാക്കി ഇ അഹമ്മദും കൂട്ടരും ചരട് വലിച്ചപ്പോൾ പികെ കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയുമായി. അതിലെല്ലാം ഉപരി വഹാ
കോഴിക്കോട്: സമസ്തയുടെ പിന്തുണയുമായാണ് മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രവാസി മലയാളി അബ്ദുൾ വഹാബ് മാറിയെന്നതാണ് സത്യം. സമസ്തയെ പിണക്കാൻ മുസ്ലിം ലീഗ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾക്ക് കഴിയുകയുമില്ല. ഇതു മനസ്സിലാക്കി ഇ അഹമ്മദും കൂട്ടരും ചരട് വലിച്ചപ്പോൾ പികെ കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയുമായി. അതിലെല്ലാം ഉപരി വഹാബിനെതിരെ പോസ്റ്റിട്ട് വിഷയം ചർച്ചയാക്കിയ മുനർവ്വലി ശിഹാബ് തങ്ങളും വിവാദങ്ങളിലെത്തി. പാർട്ടി തീരുമാനം വന്നതോടെ പ്രശ്‌നങ്ങൾ തീർന്നെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. അരും ഹൈദരലി തങ്ങളുടെ തീരുമാനത്തെ ചോദ്യം ചെയ്യില്ലെന്നും വ്യക്തമാക്കി.
ഇതിന് വിരുദ്ധമായായണ് മുനർവ്വലി ശിഹാബ് തങ്ങളുടെ പുതിയ പോസ്റ്റ്. കുറച്ചു കാലമായി സാമൂഹിക പ്രശ്‌നങ്ങളിൽ നിലപാട് വിശദീകരണത്തിനുള്ള വേദിയായി സോഷ്യൽ മീഡിയയെ ഉപയോഗിക്കാറുണ്ടെന്ന ആമുഖത്തോടെയാമ് പതിവ് തെറ്റിച്ചുള്ള ഇംഗ്ലീഷിൽ എഴുതിയ രാഷ്ട്രീയ വിശദീകരണ പോസ്റ്റ്. രാജ്യസഭാ സീറ്റ് വിഷയത്തിലും വ്യക്തികളെ ലക്ഷ്യമിട്ടല്ല കാര്യങ്ങൾ കുറിച്ചത്. ഈ വിഷയത്തിലെ നിലപാടിനെ ഉയർത്തിക്കാട്ടാനാണ് ശ്രമിച്ചത്. എന്നാൽ പാർട്ടി ഒരു തീരുമാനം പ്രഖ്യാപിച്ചാൽ പിന്നെ വ്യക്തിപരമായ തീരുമാനങ്ങൾക്ക് പ്രസക്തിയില്ലെന്നാണ് വിശദീകരിക്കുന്നത്.
എന്നാൽ തന്റെ പോസ്റ്റ് സമ്മിശ്ര പ്രതികരണമുണ്ടാക്കി. അതുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളെ തുറന്ന മനസ്സോടെയും ആദരവോടെയും ഉൾക്കൊള്ളുന്നു. പാരമ്പര്യത്തിൽ നിന്ന് വ്യതിചലിക്കുന്ന തീരുമാനമാണ് ഇത്തവണ ഉണ്ടായത്. അത്തരം തീരുമാനങ്ങൾ അനിവാര്യമാകന്ന സാഹചര്യങ്ങളെ കുറിച്ചും എനിക്ക് അറിയാം. എന്നാൽ തീരുമാനങ്ങളുടെ ഫലമെന്തെന്ന് തീരുമാനിക്കുക കാലം തന്നെയാകുമെന്നാണ് മുനർവ്വലിയുടെ പോസ്റ്റ്. അതായത് വഹാബിന്റെ രാജ്യസഭാ സ്ഥാനാർത്ഥിത്വം പാർട്ടിക്ക് ഗുണകരമാകുമോ അല്ലയോ എന്ന് കാലം തെളിയിക്കുമെന്ന വിമർശനമാണ് പോസ്റ്റിനെ ശ്രദ്ധേയമാക്കുന്നത്. പാണക്കാട്ടെ കുടുംബം എല്ലാം തുറന്നമനസ്സോടെ കാണുന്നവരാണെന്നും പറയുന്നു.
തന്റെ അങ്കിൾ കൂടിയായ പാണക്കാട് ഹൈദരിലി ശിഹാബ് തങ്ങളുടെ തീരുമാനത്തെ ആദരവോടെയാണ് കാണുന്നതെന്നും പോസ്റ്റിലുണ്ട്. വഹാബിന് പുതിയ ദൗത്യത്തിൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. മൂല്യാധിഷ്ഠിത സമൂഹത്തിനായി തന്റെ ശബ്ദം ഇനിയുമുണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് ഇംഗ്ലീഷിലെ പോസ്റ്റ് മുനർവ്വലി തങ്ങൾ അവസാനിപ്പിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണ് വഹാബിന്റെ സ്ഥാനാർത്ഥിത്വത്തെ ഫെയ്‌സ് ബുക്കിലൂടെ മുനർവ്വലി തങ്ങൾ എതിർത്തതെന്ന വാദങ്ങൾ സജീവമാകുമ്പോഴാണ് പുതിയ പോസ്റ്റ്.
രാജ്യസഭാ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ചേരുമ്പോഴായിരുന്നു മുനർവ്വലി തങ്ങളുടെ പോസ്റ്റ് വിവാദമായത്. പാർട്ടിയുടെ പാരമ്പര്യത്തിന് കോട്ടം പറ്റാത്ത തീരുമാനം വരുമെന്ന് പ്രതീക്ഷിക്കുന്നെന്നും മുമ്പ് ഒരു മുതലാളിക്ക് സീറ്റ് നൽകിയതിൽ പാർട്ടി വലി നൽകേണ്ടി വന്നിട്ടുണ്ടെന്നുമായിരുന്നു മുനവ്വറലി തങ്ങൾ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചത്. തന്റെ പിതാവിന് മുമ്പ് എടുക്കേണ്ടി വന്ന ഈ തീരുമാനത്തിൽ ഏറെ വിഷമിക്കേണ്ടി വന്നിട്ടുണ്ടെന്നും ഇനിയും പിതാവിന് പൊരുത്തമില്ലാത്ത തീരുമാനം ഉണ്ടാവില്ലെന്ന് പ്രാർത്ഥിക്കാം എന്ന് പറഞ്ഞായിരുന്നു പോസ്റ്റ് മുനവ്വറലി തങ്ങൾ അവസാനിപ്പിച്ചത്. പക്ഷേ ഇത് മുഖലവിലയ്ക്ക് എടുക്കാത്ത തീരുമാനമാണ് വന്നത്.
മുനർവ്വലിയുടെ പോസ്റ്റിന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം വഹാബ് മറുപടിയും നൽകി. പാവപ്പെട്ടവർക്ക് വേണ്ടി നിൽക്കുന്നതെന്ന് പാർട്ടി മനസ്സിലാക്കിയതിനാലാണ് തീരുമാനമെന്നും വഹാബ് പറഞ്ഞു. പാർട്ടിയുടെ താഴെ തട്ട് മുതൽ പ്രവർത്തിച്ചിട്ടുണ്ട്. പണമുണ്ടെന്നത് ക്രിമിൽ കുറ്റമല്ല. പാർട്ടിയുടെ അടിത്തട്ട് മുതൽ വന്നു. പഴയ ഇമേജൊക്കം മാറ്റിയെടുത്തു. പാണക്കാർക്കും പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നും വഹാബ് പറഞ്ഞു. ഇത് മുനർവ്വലിക്കുള്ള മറുപടിയായി വ്യാഖ്യാനിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ പോസ്റ്റ്.