- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മഞ്ച് ടാലന്റ് നൈറ്റിന്റേയും കുടുംബ സംഗമത്തിന്റെയും ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി
ന്യൂജേഴ്സി : ന്യൂജേഴ്സിയിലെ സാംസ്‌കാരിക സംഘടനയായ മലയാളി അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ കുടുംബ സംഗമത്തിന്റേയും ടാലന്റ് നൈറ്റിന്റേയും ടിക്കറ്റ് വിതരണോദ്ഘാടനം ഉദ്ഘാടനം ഡിസംബർ 8 ശനിയാഴ്‌ച്ച ന്യൂജേഴ്സി എഡിസൺ ഹോട്ടലിൽ വച്ച് നടത്തപ്പെട്ടു.പ്രമുഖ മാധ്യമ പ്രവർത്തകനും, ഇടതുപക്ഷ മാധ്യമ നിരീക്ഷകനുമായ റെജി ലൂക്കോസ് ആദ്യ ടിക്കറ്റ് ഫൊക്കാനാ പ്രസിഡന്റ് മാധവൻ ബി.നായർ, ഫൊക്കാനാ ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ എന്നിവർക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. 2019 ജനുവരി 5ന് വൈകിട്ട് ആറുമണിക്ക് ന്യൂ ജേഴ്സി പാഴ്സിപ്പനി പാൽസ് (Parsippany Pals auditorium )ഓഡിറ്റോറിയത്തിലാണ് കുടുംബ സംഗമവും ,ടാലന്റ് നൈറ്റും സംഘടിപ്പിച്ചിരിക്കുന്നത്. അമേരിക്കൻ മലയാളി സംഘടനകൾ സംഘടിപ്പിക്കുന്ന കുടുംബ സംഗമങ്ങളും, ടാലന്റ് ഷോകളും മലയാളിയുടെ സാംസ്‌കാരിക ബോധത്തിന്റെ മകുടോദാഹരണങ്ങളാണെന്ന് റജി ലൂക്കോസ് അഭിപ്രായപ്പെട്ടു.കേരളം വിട്ടാൽ മലയാളി മലയാളം മറക്കുന്നു എന്നൊരഭിപ്രായമുണ്ട്. ആ അഭിപ്രായത്തെ അമേരിക്കൻ മലയാളികൾ തിരുത്തിക്കുറിക്കുന്നതിൽ സന്തോഷമു
ന്യൂജേഴ്സി : ന്യൂജേഴ്സിയിലെ സാംസ്‌കാരിക സംഘടനയായ മലയാളി അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ കുടുംബ സംഗമത്തിന്റേയും ടാലന്റ് നൈറ്റിന്റേയും ടിക്കറ്റ് വിതരണോദ്ഘാടനം ഉദ്ഘാടനം ഡിസംബർ 8 ശനിയാഴ്‌ച്ച ന്യൂജേഴ്സി എഡിസൺ ഹോട്ടലിൽ വച്ച് നടത്തപ്പെട്ടു.പ്രമുഖ മാധ്യമ പ്രവർത്തകനും, ഇടതുപക്ഷ മാധ്യമ നിരീക്ഷകനുമായ റെജി ലൂക്കോസ് ആദ്യ ടിക്കറ്റ് ഫൊക്കാനാ പ്രസിഡന്റ് മാധവൻ ബി.നായർ, ഫൊക്കാനാ ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ എന്നിവർക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.
2019 ജനുവരി 5ന് വൈകിട്ട് ആറുമണിക്ക് ന്യൂ ജേഴ്സി പാഴ്സിപ്പനി പാൽസ് (Parsippany Pals auditorium )ഓഡിറ്റോറിയത്തിലാണ് കുടുംബ സംഗമവും ,ടാലന്റ് നൈറ്റും സംഘടിപ്പിച്ചിരിക്കുന്നത്.
അമേരിക്കൻ മലയാളി സംഘടനകൾ സംഘടിപ്പിക്കുന്ന കുടുംബ സംഗമങ്ങളും, ടാലന്റ് ഷോകളും മലയാളിയുടെ സാംസ്‌കാരിക ബോധത്തിന്റെ മകുടോദാഹരണങ്ങളാണെന്ന് റജി ലൂക്കോസ് അഭിപ്രായപ്പെട്ടു.കേരളം വിട്ടാൽ മലയാളി മലയാളം മറക്കുന്നു എന്നൊരഭിപ്രായമുണ്ട്. ആ അഭിപ്രായത്തെ അമേരിക്കൻ മലയാളികൾ തിരുത്തിക്കുറിക്കുന്നതിൽ സന്തോഷമുണ്ടെന്നും, മഞ്ചിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി അദ്ദേഹം കൂട്ടി ചേർത്തു.
മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ പ്രസിഡന്റ് ആയ ഡോ.സുജ ജോസ് അധ്യക്ഷത വഹിച്ചു.റജി ലൂക്കോസിനെ പോലെയുള്ള മാധ്യമ പ്രവർത്തകർ മലയാളി സമൂഹത്തിന് എക്കാലവും അഭിമാനമാണെന്നും മഞ്ചിന്റെ പരിപാടിയിൽ പങ്കെടുത്തതിൽ അതിയായ സന്തോഷം അറിയിക്കുന്നതായി ഡോ: സുജ ജോസ് പറഞ്ഞു. മഞ്ച് ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി വർഗീസ് ആശംസകൾ അറിയിച്ചു.2016ൽ ആണ് റജി ലൂക്കോസിനെ പരിചയപ്പെടുന്നത്. അന്ന് ഫൊക്കാനയുടെ ട്രഷറർ ആയി പ്രവർത്തിക്കുകയായിരുന്നു ഞാൻ. ആ സമയത്ത് മുഖ്യമന്ത്രിയുടെ ചേംബറിൽ ഒരു ചർച്ചയ്ക്ക് അവസരമുണ്ടാവുകയും ഫൊക്കാനയുമായി നല്ല അടുപ്പം നമ്മുടെ മുഖ്യമന്ത്രിക്ക് ഉണ്ടാക്കുവാൻ റജി ലൂക്കോസിന്റെ സാന്നിധ്യം ഗുണം ചെയ്തതായും ഷാജി വർഗീസ് പറഞ്ഞു.
ഫൊക്കാനാ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ ,മഞ്ചിന്റെ ജനറൽ സെക്രട്ടറി രഞ്ജിത്ത് പിള്ള ,വൈസ് പ്രസിഡന്റ് ഉമ്മൻ ചാക്കോ, ട്രസ്റ്റി ബോർഡ് മെമ്പർ ജോസ് ജോയ്,ലിലാ മാരേട്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മഞ്ചിന്റെ കുടുംബ സംഗമത്തിലും, ടാലന്റ് നൈറ്റിലും ന്യൂജേഴ്സിയിലെ എല്ലാ മലയാളി കുടുംബങ്ങളേയും സ്വാഗതം ചെയ്യുന്നതായി മഞ്ച് ഭാരവാഹികൾ അറിയിച്ചു. ടിക്കറ്റ് കിക്ക് ഓഫിൽ ന്യൂജേഴ്സിയിലെ മറ്റ് മലയാളി സംഘടനകൾ ആയ കെ.സി.എഫ്,നാമം എന്നിവയുടേയും സാന്നിദ്ധ്യമുണ്ടായിരുന്നു.