- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഴിവുദിവസത്തെ കളിക്ക് പിന്നാലെ മണ്ട്രോത്തുരുത്തും തിയേറ്ററുകളിലെത്തിക്കാൻ ആഷിക് അബു; ചലച്ചിത്ര മേളകളിൽ കൈയടി നേടിയ ചിത്രം 30 മുതൽ തിയേറ്ററുകളിൽ
കഴിഞ്ഞ വർഷം വിവിധ ചലച്ചിത്രമേളകളിൽ ചർച്ച ചെയ്യപ്പെടുകയും പ്രേക്ഷകപ്രീതി നേടുകയും ചെയ്ത മൺറോതുരുത്ത് തിയറ്ററുകളിലേക്ക്.നേരത്തെ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി തീയേറ്ററുകളിൽ പരിചയപ്പെടുത്തിയ ആഷിക് അബു തന്നെയാണ് പി എസ് മനു സംവിധാനം ചെയ്ത മണ്ടോത്തുരുത്തും പ്രേക്ഷകർക്ക് മു്‌നനിലെത്തിക്കുന്നത്. മുംബൈ ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിലെത്തുകയും രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്ത ചിത്രമാണ് മൺറോതുരുത്ത്.മികച്ച മലയാള ചിത്രത്തിനുള്ള ജോൺ എബ്രഹാം പുരസ്‌കാരം, നവാഗത സംവിധായകനുള്ള അരവിന്ദൻ ദേശീയപുരസ്‌കാരം എന്നിവ സ്വന്തമാക്കിയ ചിത്രമാണ് മൺറോതുരുത്ത്. ഇന്ദ്രൻസിന്റെ മികച്ച പ്രകടനം അടയാളപ്പെടുത്തിയ ചിത്രങ്ങളിലൊന്നാണ് മൺറോ തുരുത്ത്. മനു തന്നെയാണ് രചനയും നിർമ്മാണവും. പ്രതാപ് പി നായർ ക്യാമറയും മനോജ് കണ്ണോത്ത് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ജേസൺ ചാക്കോ, അഭിജാ ശിവകല, അലൻസിയർ ലേ ലോപ്പസ്, അനിൽ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സെപ്റ്റംബർ 30ന് ചിത്രം തിയറ്ററുകളിലെത്തും.

കഴിഞ്ഞ വർഷം വിവിധ ചലച്ചിത്രമേളകളിൽ ചർച്ച ചെയ്യപ്പെടുകയും പ്രേക്ഷകപ്രീതി നേടുകയും ചെയ്ത മൺറോതുരുത്ത് തിയറ്ററുകളിലേക്ക്.നേരത്തെ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി തീയേറ്ററുകളിൽ പരിചയപ്പെടുത്തിയ ആഷിക് അബു തന്നെയാണ് പി എസ് മനു സംവിധാനം ചെയ്ത മണ്ടോത്തുരുത്തും പ്രേക്ഷകർക്ക് മു്‌നനിലെത്തിക്കുന്നത്.
മുംബൈ ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിലെത്തുകയും രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്ത ചിത്രമാണ് മൺറോതുരുത്ത്.മികച്ച മലയാള ചിത്രത്തിനുള്ള ജോൺ എബ്രഹാം പുരസ്‌കാരം, നവാഗത സംവിധായകനുള്ള അരവിന്ദൻ ദേശീയപുരസ്‌കാരം എന്നിവ സ്വന്തമാക്കിയ ചിത്രമാണ് മൺറോതുരുത്ത്.
ഇന്ദ്രൻസിന്റെ മികച്ച പ്രകടനം അടയാളപ്പെടുത്തിയ ചിത്രങ്ങളിലൊന്നാണ് മൺറോ തുരുത്ത്. മനു തന്നെയാണ് രചനയും നിർമ്മാണവും. പ്രതാപ് പി നായർ ക്യാമറയും മനോജ് കണ്ണോത്ത് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ജേസൺ ചാക്കോ, അഭിജാ ശിവകല, അലൻസിയർ ലേ ലോപ്പസ്, അനിൽ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സെപ്റ്റംബർ 30ന് ചിത്രം തിയറ്ററുകളിലെത്തും.

