കുവൈത്ത് സിറ്റി: കുവൈറ്റിൽ പൊതുവഴിയിൽ സിഗററ്റ് കുറ്റി അശ്രദ്ധമായി വലിച്ചെറിഞ്ഞാൽ അഞ്ച് ദിനാർ പിഴ ചുമത്തുന്നതടക്കം മലീനികരണ പ്രവർത്തനങ്ങൾക്കെതിരെ നടപടി ശക്തമാക്കുന്നു. സിഗററ്റ് കുറ്റി അശ്രദ്ധമായി വലിച്ചെറിഞ്ഞാലോ, പൊതുവഴിയിൽ തുപ്പിയാലും മാലിന്യങ്ങൾ വലിച്ചെറിഞ്ഞാലും 5 ദിനാർ പിഴ അടക്കേണ്ടിവരുംയ

കെട്ടിടങ്ങളിലെ എയർ കണ്ടീഷണറുകളിൽനിന്ന് പുറത്തേയ്ക്ക് വെള്ളം ഒഴുകിയാൽ 300 ദിനാർ പിഴ ഈടാക്കുന്നതാണ്. അത്തരത്തിൽ വെള്ളം ഒലിച്ചിറങ്ങുക വഴി ഉണ്ടാകുന്ന കേടുപാടുകൾ തീർക്കാൻ 100 ദിനാർ അധികമായും നൽകണം. മാർക്കറ്റുകളിൽ ശുചീകരണം വർധിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.