- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റമദാൻ മാസത്തിൽ ഗാർബേജ് കളക്ഷൻ സമയം മാറ്റിയതായി കുവൈറ്റ് മുനിസിപ്പാലിറ്റി; നോമ്പു തുറയ്ക്കു ശേഷം മാത്രം ബിൻ കളക്ഷൻ
കുവൈറ്റ് സിറ്റി: റമദാൻ മാസത്തിൽ ഗാർബേജ് കളക്ഷനും തെരുവുകൾ വൃത്തിയാക്കുന്ന സമയവും മാറ്റിയതായി കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. നോമ്പു തുറയ്ക്കു ശേഷം മാത്രമായിരിക്കും ഗാർബേജ് കളക്ഷൻ നടത്തേണ്ടതെന്ന് എല്ലാ ക്ലീനിങ് കമ്പനികൾക്കും മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി. ക്ലീനിങ് ജീവനക്കാർ നോമ്പു നോക്കുന്നതിനാൽ അവരുടെ ആരോഗ്യം കണക്കിലെടുത്താണ് സമയം മാറ്റിയതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. നോമ്പുകാലവും വേനൽക്കാലവും ഒരുമിച്ച് വന്നതിനാൽ കൊടും ചൂടിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നും ഇതൊഴിവാക്കാൻ നോമ്പു തുറന്നതിനു ശേഷം മാത്രമാണ് ഇവർ ജോലി ചെയ്യേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
കുവൈറ്റ് സിറ്റി: റമദാൻ മാസത്തിൽ ഗാർബേജ് കളക്ഷനും തെരുവുകൾ വൃത്തിയാക്കുന്ന സമയവും മാറ്റിയതായി കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. നോമ്പു തുറയ്ക്കു ശേഷം മാത്രമായിരിക്കും ഗാർബേജ് കളക്ഷൻ നടത്തേണ്ടതെന്ന് എല്ലാ ക്ലീനിങ് കമ്പനികൾക്കും മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി.
ക്ലീനിങ് ജീവനക്കാർ നോമ്പു നോക്കുന്നതിനാൽ അവരുടെ ആരോഗ്യം കണക്കിലെടുത്താണ് സമയം മാറ്റിയതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. നോമ്പുകാലവും വേനൽക്കാലവും ഒരുമിച്ച് വന്നതിനാൽ കൊടും ചൂടിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നും ഇതൊഴിവാക്കാൻ നോമ്പു തുറന്നതിനു ശേഷം മാത്രമാണ് ഇവർ ജോലി ചെയ്യേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
Next Story